Select Your Language

Notifications

webdunia
webdunia
webdunia
webdunia

സറാഹ അഥവാ മലയാളികളുടെ സ്വന്തം ‘സാറാമ്മ’ - ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍? ഡൌണ്‍‌ലോഡ് ചെയ്യരുത്

സറാഹ ഡൌണ്‍ലോഡ് ചെയ്യരുതെന്ന് പറയുന്നതിന്റെ കാരണങ്ങള്‍

സറാഹ അഥവാ മലയാളികളുടെ സ്വന്തം ‘സാറാമ്മ’ - ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികള്‍? ഡൌണ്‍‌ലോഡ് ചെയ്യരുത്
, ബുധന്‍, 16 ഓഗസ്റ്റ് 2017 (09:47 IST)
മലയാളികളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് സറാഹ. മലയാളികള്‍ സ്നേഹത്തോടെ സാറാമ്മ എന്ന് വിളിക്കുന്ന ഈ ആപ്പിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. ആപ്പ് ഡൌണ്‍‌ലോഡ് ചെയ്തവരുടെ എണ്ണം നിവരധിയാണ്. എന്നാല്‍, ഇതിലും ചതിക്കുഴികള്‍ അടങ്ങിയിട്ടുണ്ടെന്നും ആപ്പ് ഡൌണ്‍ലോഡ് ചെയ്യരുതെന്നും പറയുന്നവരുടെ എണ്ണവും ചെറുതല്ല.
 
ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആര്‍ക്കും ഐഡന്‍റിറ്റി വെളിപ്പെടാതെ മെസേജും കമന്‍റും അയയ്ക്കാമെന്നതാണ് ആപ്പിന്‍റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നത്. മെസേജിന് നേരിട്ട് റിപ്ലേ നല്‍കാന്‍ കഴിയില്ലെങ്കിലും അത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും ഫേവറൈറ്റ് ആയി മാര്‍ക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.
 
webdunia
ഐഡന്‍റിറ്റി വെളിപ്പെടുത്താതെ എന്തും ഏതും തുറന്നു പറയാന്‍ അവസരമൊരുക്കുന്ന ആപ്പ് സൈബര്‍ ബുള്ളിംഗിന് വേണ്ടി ഉപയോഗിച്ചേക്കാമെന്ന് ചില ടെക് വിദഗ്ദര്‍ വ്യക്തമാക്കിയിരുന്നു. ആപ്പ് സമയം കൊല്ലുമെന്നും ഇത് വ്യക്തി ബന്ധങ്ങളെ ബാധിച്ചേക്കാമെന്നും സംസാരമുണ്ട്.
 
ഇന്ത്യയിലും വിദേശത്തും യുവാക്കള്‍ക്ക് പുറമേ കൗമാരക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ സറാഹ വൈറലായി കഴിഞ്ഞിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം, സ്നാപ്പ് ചാറ്റ് എന്നിവയുമായി ബന്ധിപ്പിക്കാവുന്ന ആപ്പ് കുട്ടികളെ സൈബര്‍ ബുള്ളിംഗിന് ഇരയാക്കുമോ എന്ന് അധ്യാപകര്‍ക്ക് ആശങ്കയുണ്ട്.
 
webdunia
സറാഹ വ്യക്തികളുടെ കഴിവുകള്‍ കണ്ടെത്തുമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. സുഹൃത്തുക്കള്‍‍, സഹപ്രവര്‍ത്തകര്‍‍, മേലുദ്യോഗസ്ഥര്‍, കാമുകീ കാമുകന്‍മാര്‍, പ്രണയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ എന്നിവരോട് ഐഡന്‍റിറ്റി വെളിപ്പെടുത്താതെ എന്തും എടുത്തടിച്ച് പറയാമെന്നതാണ് ആപ്പിന്‍റെ പ്രത്യേകത.
 
വാട്സ്ആപ്പ്, സ്നാപ്ചാറ്റ്, ഫേസ്ബുക്ക് മെസ്സഞ്ചര്‍ തുടങ്ങിയവയ്ക്ക് സറാഹയുടെ വരവ് ഭീഷണിയായെന്ന് ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫേസ്ബുക്കുമായി ലിങ്ക് ചെയ്യുന്നതിലൂടെ നമ്മുടെ ഐഡന്റിറ്റി മറ്റാര്‍ക്കോ നാം സ്വയം നല്‍കുകയാണെന്നും വിദഗ്ധര്‍ പറയുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പ്ലിറ്റ് സ്ക്രീന്‍ ഫീച്ചറും തകര്‍പ്പന്‍ ബാറ്ററി ലൈഫുമായി ജിയോണി എ വണ്‍ ലൈറ്റ് !