Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റെഡ്മി നോട്ട് 9 സീരീസിൽ 5G പതിപ്പ് പുറത്തിറക്കാൻ ഷവോമി

റെഡ്മി നോട്ട് 9 സീരീസിൽ 5G പതിപ്പ് പുറത്തിറക്കാൻ ഷവോമി
, വ്യാഴം, 19 നവം‌ബര്‍ 2020 (13:59 IST)
ഏറെ വിജയമായി മാറിയ റെഡ്മി നോട്ട് 9 സീരീസിൽ 5G സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിയ്ക്കാൻ ഷവോമി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ മാസം 24 നടക്കുന്ന ഓൺലൈൻ ഇവന്റിൽ റെഡ്മി നോട്ട് 9 സീരീസിൽ രണ്ട് 5G സ്മാർട്ട്ഫോണുകൾ ചൈനീസ് വിപണിയിൽ അവതരിപ്പിയ്ക്കും എന്നാണ് റിപോർട്ടുകൾ. അടിസ്ഥാന വകഭേതത്തിന് റെഡ്മി നോട്ട് 9 സ്റ്റാൻഡേർഡ് എഡിഷന്‍ എന്നും ഉയർന്ന പതിപ്പിന് റെഡ്മി നോട്ട് 9 ഹൈ എഡിഷന്‍ എന്നുമായിരിയ്ക്കും പേര് എന്നാണ് റിപ്പോർട്ടുകൾ. 
 
മീഡിയടെക് ഡൈമെന്‍സിറ്റി 800U SoC പ്രൊസസറിലായിയ്ക്കും ഈ സ്മാർട്ട്ഫോണുകൾ എത്തുക എന്നാണ് ടെന സൈറ്റിലെ ലിസ്റ്റിങിൽനിന്നും വ്യക്തമാകുന്നത്. അടിസ്ഥാന വകഭേതത്തിൽ 48 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും, ഉയർന്ന പതിപ്പിൽ 64 മെഗാപിക്സൽ സെൻസർ അടങ്ങിയ ക്വാഡ് ക്യാമറയും ഇടംപിടിച്ചേയ്ക്കും. 8 ജിബി റാം, 256 ജിബി വരെയുള്ള പതിപ്പുകളിൽ സ്മാർട്ട്ഫോൺ വിപണിയിലെത്തിയേക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിബിഐ അന്വേഷണത്തിന് സംസ്ഥാനങ്ങളുടെ അനുമതി വേണം: സുപ്രീം കോടതി