വ്യത്യസ്തമായ സ്മാർട്ട് ഫോണുകൾ ആകർഷകമായ വിലയിൽ വിപണിയിലെത്തിച്ച് വിസ്മയംതീർത്ത ഷവോമി ഇപ്പോഴിത മറ്റൊരു വിസമയത്തെകൂടി വിപണിയിൽ എത്തിക്കുകയാണ്. 48 മെഗാപികസൽ ക്യാമറയുള്ള സ്മാർട്ട്ഫോണിനെ വിപണിയിത്തിക്കുകയാണ് കമ്പനി. ഇതോടെ ഡി എസ് ആർ ക്യാമറക്ക് സമാനമായ ഫോട്ടോ ക്വാലിറ്റി സ്മാർട്ട്ഫോണിൽതന്നെ ലഭിക്കും.
അടുത്ത വർഷം ജനുവരിയോടെ ഫോണിനെ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഷവോമി പ്രസിഡന്റ് ലിൻബിനാണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയത്. ക്വാൽകോം സ്നാഡ്രാഗൺ 675 പ്രോസസറിന്റെ കരുത്തിലായിരിക്കും ഫോൺ വിപണിയിൽ എത്തുക.
48 മെഗാപിക്സൽ ക്യാമറ സജ്ജീകരിക്കുന്ന പുതിയ ഫോൻ താൻ ഉപയോഗിച്ചു എന്നും വ്യത്യസ്തമായ അനുഭവമാണ് തനിക്ക് ലഭിച്ചത് എന്നും ലിൻബിൻ വ്യക്തമാക്കി. എന്നാൽ ഫോണിന്റെ പേരോ മറ്റു വിശദാംശങ്ങളോ വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. ഷവോമിയുടെ ഇന്ത്യൻ വിഭാഗം തലവൻ മനു കുമാറും ഫോണിന്റെ വരവ് സ്ഥിരീകരിച്ചു.