Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലോൺ മസ്‌കും ഓസ്ട്രേലിയൻ നടി നടാഷയും പ്രണയത്തിൽ, തലച്ചോറാണ് തന്നെ വീഴ്‌ത്തിയതെന്ന് നടാഷ

ഇലോൺ മസ്‌കും ഓസ്ട്രേലിയൻ നടി നടാഷയും പ്രണയത്തിൽ, തലച്ചോറാണ് തന്നെ വീഴ്‌ത്തിയതെന്ന് നടാഷ
, ബുധന്‍, 23 ഫെബ്രുവരി 2022 (18:52 IST)
ടെസ്‌ലെ, സ്‌പേസ് എക്‌സ് തുടങ്ങി ശാസ്ത്ര സാങ്കേതിക വ്യവസായ രംഗത്തെ അതികായനായ ഇലോൺമസ്‌ക് 27 കാരിയായ ഓസ്ട്രേലിയൻ നടി നടാഷ ബസെട്ടുമായി ഡേറ്റിങ്ങിലെന്ന് റിപ്പോർട്ട്.
 
ബാങ്ക് ബാലന്‍സ് കണ്ടിട്ടല്ല, 50 കാരന്റെ തലച്ചോറാണ് തന്നെ വീഴ്ത്തിയത് എന്നാണ് തങ്ങളുടെ ബന്ധത്തെ പറ്റി നടാഷ പ്രതികരിച്ചത്. അടുത്തിടെ മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റില്‍ നടാഷയും ഉണ്ടായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ ഇവര്‍ മസ്‌കിന്റെ പ്രൈവറ്റ് ജെറ്റില്‍ നിന്ന് ഇറങ്ങി പോവുന്നത് കണ്ടതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് വാർത്തകൾ സജീവമായത്.
 
ഇരുവരും നേരത്തെ തന്നെ സുഹൃത്തുക്കൾ ആയിരുന്നുവെന്നും മുന്‍ കാമുകി കനേഡിയന്‍ ഗായികയായ ഗ്രൈംസുമായി പിരിഞ്ഞതിന് ശേഷമാണ് നടാഷയുമായി പ്രണയത്തിലായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിജാബ് കേസ് കേൾക്കുന്ന ജഡ്‌ജിക്കെതിരെ അപകീർത്തി ട്വീറ്റ്: നടൻ ചേതൻ അറസ്റ്റിൽ