സ്മാർട്ട്ഫോണുകളിൽനിന്നും വാട്ട്സ് ആപ്പ് ഉടൻ നീക്കം ചെയ്യണം എന്ന് മുന്നറിയിപ്പ് നൽകി ടെലിഗ്രം സ്ഥാപകൻ പവെൽ ദുരോവ്. വാട്ട്സ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു എന്ന് ആരോപിച്ചുകൊണ്ടാണ് വാട്ട്സ് ആപ്പ് എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്ന് ദുരോവ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വാട്ട്സ് ആപ്പ് വീഡിയോകൾ വഴി മാൽവെയറുകൾ സ്മാർട്ട്ഫോണുകളിൽ പ്രവേശിച്ച് നിയന്ത്രണം ഏറ്റെടുക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് വാട്ട്സ് ആപ്പിനെതിരെ ടെലിഗ്രാം സ്ഥാപകൻ രംഗത്തെത്തിയിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും ഉൾപ്പടെയുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമായി പ്രചരിക്കുന്നതിൽ പ്രശ്നമുള്ളവരാണ് നിങ്ങൾ എങ്കിൽ വാട്ട്സ് ആപ്പ് എത്രയും പെട്ടന്ന് നീക്കം ചെയ്യണം എന്നാണ് ദുരോവ് വ്യക്തമാക്കിയിരിക്കുന്നത്.
വാട്ട്സ് ആപ്പ് വീഡിയോകൾ വഴി ഗുരുതര മാൽവെയറുകൾ സ്മാർട്ട്‌ഫോണുകളിൽ പ്രവേശിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. സ്മാർട്ട്ഫോണുകളിൽ പ്രവേശിക്കുന്ന മാൽവെയറുകൾ ഉപയോക്താക്കളുടെ അനുവാദം കൂടാതെ ഡേറ്റകൾ ചോർത്താം എന്നും അതിനാൽ വാട്ട്സ് ആപ്പ് ഉടൻ അപ്ഡേറ്റ് ചെയ്യണം എന്നും മുന്നറിയിപ്പ് നൽകിയിരുന്നു.