വിഡിയോലാൻ പ്രൊജക്ട് വികസിപ്പിച്ചെടുത്ത ജനപ്രിയ മീഡിയ പ്ലെയർ സോഫ്റ്റ് വെയറും സ്ട്രീമിങ് സർവറുമായ വിഎൽസി മീഡിയ പ്ലെയർ ഇന്ത്യയിൽ നിരോധിച്ചു. ഏകദേശം 2 മാസം മുൻപ് തന്നെ നിരോധനം നടപ്പിലായതായാണ് റിപ്പോർട്ട്. കമ്പനിയോ കേന്ദ്രസർക്കാറോ ഇത് സംബന്ധിച്ച് വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
ചൈനയുടെ പിന്തുണയുള്ള ഹാാക്കിങ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണങ്ങൾക്ക് പ്ലാറ്റ്ഫോം ഉപയോഗിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ദീർഘകാല സൈബർ ആക്രമണ ക്യാമ്പയിൻ്റെ ഭാഗമായി മാൽവെയർ ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുൻപ് സൈബർ സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.