Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രേഖകൾ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നൽകി, വോഡഫോൺ ഐഡിയക്ക് 28 ലക്ഷം രൂപ പിഴ

രേഖകൾ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നൽകി, വോഡഫോൺ ഐഡിയക്ക് 28 ലക്ഷം രൂപ പിഴ
, ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (21:23 IST)
രേഖകൾ കൃത്യമായി പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം നൽകിയതിനെ തുടർന്ന് വോഡഫോണിനെതിരെ കേസ്. 2017ലെ കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കൃഷ്ണ ലാല്‍ നെയ്ന്‍ എന്ന വ്യക്തി വോഡഫോണിന്റെ പുതിയ സിം എടുത്തെങ്കിലും അത് സജീവമായിരുന്നില്ല.  ജയ്പൂര്‍ സ്റ്റോറില്‍ തന്റെ പരാതി എടുക്കുകയും നമ്പര്‍ സജീവമാക്കുകയും ചെയ്തപ്പോളഴേക്കും അഞ്ച് ദിവസങ്ങൾ പിന്നിട്ടിരുന്നു. ഇതിനിടെ ഡ്യൂപ്ലിക്കേറ്റ് സിമ്മുള്ള പ്രതി ഒടിപി വഴി അനധികൃതമായി പണം തട്ടിയെടുത്തുവെന്നാണ് കേസ്.
 
68.5 ലക്ഷം രൂപ‌യാണ് പരാധിക്കാരന് നഷ്ടമായത്. സംഭവം പ്രശ്‌നമായതിനെ തുടര്‍ന്ന് പരാതിക്കാരന് പ്രതി 44 ലക്ഷം തിരികെ നല്‍കിയപ്പോള്‍ 27.5 ലക്ഷം രൂപ കിട്ടാക്കടമായി തുടര്‍ന്നു.ഇതോടെയാണ് വോഡഫോണ്‍ ഐഡിയയെ പ്രതിസ്ഥാനത്ത് നിര്‍ത്തി കേസ് ഫയല്‍ ചെയ്തത്. കമ്പനിയെ കുറ്റക്കാരനാക്കുകയും പരാതിക്കാരന് തുക നല്‍കാന്‍ കമ്പനിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തത്. 
 
രാജസ്ഥാന്‍ സര്‍ക്കാരിന്റെ ഐടി വകുപ്പിന്റെ വിധി പ്രകാരം വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 27,53,183 രൂപ അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരു മാസത്തിനുള്ളില്‍ നിക്ഷേപിക്കേണ്ടതാണ്. അല്ലാത്തപക്ഷം 10 ശതമാനം പലിശ നൽകണം. സെപ്‌റ്റംബർ 6ന് പുറത്തുവന്ന ഉത്തരവ് പ്രകാരം പണമടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ഒരു മാസത്തെ സമയം നല്‍കിയിട്ടുണ്ട്. വ്യക്തിഗത ഡാറ്റ പരിശോധിക്കാതെ ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വിതരണം ചെയ്യുന്നതും പുതിയ സിം കാര്‍ഡ് സജീവമാക്കുന്നതിലെ കാലതാമസവുമാണ് വൊഡാഫോണിനെ പ്രതിസ്ഥാനത്തിലാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

80 കാരിയുടെ മരണത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു