Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉപഭോക്താക്കളുടെ ഫോൺ നമ്പർ അടക്കം വിറ്റ് കച്ചവടം, ട്വിറ്ററിന് അമേരിക്കയിൽ 1164 കോടി പിഴ

ഉപഭോക്താക്കളുടെ ഫോൺ നമ്പർ അടക്കം വിറ്റ് കച്ചവടം, ട്വിറ്ററിന് അമേരിക്കയിൽ 1164 കോടി പിഴ
, വ്യാഴം, 26 മെയ് 2022 (20:44 IST)
സോഷ്യൽ മീഡിയ വമ്പന്മാരായ ട്വിറ്ററിന് 1164 കോടി പിഴ. ഉപഭോക്താക്കളുടെ വിവരങ്ങൾ പരസ്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുവെന്ന പരാതിയിലാണ് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്‍റും, യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷനും ഒത്തുതീർപ്പിലായത്.
 
2013 മെയ് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അക്കൗണ്ടിന്റെ സുരക്ഷയ്ക്ക് വേണ്ടി ഫോണ്‍ നമ്പര്‍, ഇ--മെയില്‍ അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കും എന്ന് ട്വിറ്റര് ഉപഭോക്താക്കളെ അറിയിച്ചിരുന്നു. ഇതിൽ പരസ്യ ആവശ്യങ്ങൾക്കായി ഈ വിവരങ്ങൾ നൽകുമെന്ന് ട്വിറ്റർ പറഞ്ഞിരുന്നില്ല.
 
ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ട്വിറ്റർ പക്ഷെ വിവരങ്ങൾ ഉപയോഗപ്പെടുത്തി എന്ന പരാതിയിൽ യുഎസ് എഫ്ടിസി ആക്ടിന്‍റെയും, 2011 ലെ ഉത്തരവിന്‍റെയും പാശ്ചത്തലത്തിലാണ് ട്വിറ്ററിനെതിരെ കേസ് വന്നത്. ഈ കേസാണ് വൻ തുക പിഴയോടെ ഒത്തുതീർപ്പായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്സ് 503 പോയന്റ് ഉയർന്നു, ഐടി, മെറ്റൽ,ബാങ്ക് ഓഹരികളിൽ മുന്നേറ്റം