ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 205.05 കോടി രൂപയ്ക്ക്(2.80 കോടി ഡോളർ). അടുത്തമാസമാണ് ബെസോസ് ബഹിരാകാശ യാത്ര നടത്തുന്നത്.
ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു. യുഎസിൽ സ്വകാര്യ കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ബഹിരാകാശ യാത്രകൾക്കു തുടക്കം കുറിച്ചാവും ജൂലൈ 20ന് പടിഞ്ഞാറൻ ടെക്സസിൽ നിന്ന് ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ കരുത്തിൽ ബ്ലൂ ഒറിജിൻ കുതിക്കുക.
ബഹിരാകാശത്തു നിന്നു ഭൂമിയെ കാണുന്നത് നിങ്ങളെ മാറ്റിമറിക്കുമെന്നായിരുന്നു ലേലത്തിന് ആമുഖമായി ബെസോസ് പറഞ്ഞത്. സഹോദരൻ മാർക്ക് ബെസോസും ആദ്യ യാത്രയിൽ പങ്കെടുക്കുമെന്ന് ജെഫ് വ്യക്തമാക്കി.