Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

28 ദിവസം പ്ലാൻ വേണ്ടെന്ന് ട്രായ്, ഇനി കൊല്ലം 12 റീചാർജ് മതി

28 ദിവസം പ്ലാൻ വേണ്ടെന്ന് ട്രായ്, ഇനി കൊല്ലം 12 റീചാർജ് മതി
, ചൊവ്വ, 13 സെപ്‌റ്റംബര്‍ 2022 (16:41 IST)
28 ദിവസത്തേക്കുള്ള കാലാവധി പ്ലാനുകൾ അവസാനിപ്പിച്ച് ടെലികോം കമ്പനികൾ. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടഭേദഗതിക്ക് പിന്നാലെയാണ് നടപടി. ഇതോടെ 30 ദിവസം കാലാവധിയുള്ള റീചാർജ് പ്ലാനും എല്ലാ മാസവും ഒരേ തീയതിയിൽ പുതുക്കാനാവുന്ന റീചാർജ് പ്ലാനുകളും ഇനി മുതൽ ലഭ്യമാകും.
 
ഇതുവരെ പ്രതിമാസ റീചാർജ് എന്ന നിലയിൽ 28 ദിവസം കാലാവധിയുള്ള പ്ലാനുകളാണ് ലഭിച്ചിരുന്നത്. ഇത് ടെലികോം കമ്പനികൾക്ക് കൂടുതൽ പണം ഈടാക്കാനുള്ള അടവാണെന്ന പരാതികൾ ഉയർന്നതിന് പിന്നാലെയാണ് ട്രായുടെ നടപടി. 28 ദിവസം പ്രതിമാസം പ്ലാൻ കണക്കാക്കിയാൽ ഒരു വർഷം 13 മാസമുണ്ടാകും. ചുരുക്കത്തിൽ ഒരു മാസം അധികമായി ടെലികോം കമ്പനികൾക്ക് നൽകേണ്ടതായി വരും. ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാഹനാപകടത്തിൽ അധ്യാപകനും വിദ്യാർത്ഥിയും മരിച്ചു