Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റോയൻ എൻഫീൽഡിന് എതിരാളിയായി ജാവ ബൈക്കുകൾ വിപണിയിൽ!

റോയൻ എൻഫീൽഡിന് എതിരാളിയായി ജാവ ബൈക്കുകൾ വിപണിയിൽ!

റോയൻ എൻഫീൽഡിന് എതിരാളിയായി ജാവ ബൈക്കുകൾ വിപണിയിൽ!
, വെള്ളി, 16 നവം‌ബര്‍ 2018 (15:42 IST)
ഒരുകാലത്ത് ഇന്ത്യൻ മോട്ടോസൈക്കിളുകളിൽ രാജാക്കന്മാരായിരുന്നു ജാവ ബൈക്കുകൾ. ജാവാ ബൈക്ക് ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 
 
ജാവ, ജാവ 42, ജാവ പരേക്ക് എന്നീ മോഡലുകളാണ് കമ്പനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാ നിലവിലെ വില. ഇതില്‍ ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യ വിപണിയിലെത്തുക.
 
1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവെന്നതാണ് ഏറെ ശ്രദ്ധേയം.  ആധുനികതയും പരമ്പരാഗത ലുക്കും ചേർത്തിണക്കാണ് പുതിയ ബൈക്കിന്റെ രൂപകൽപ്പന എന്നാണ് മഹീന്ദ്രയുടെ അവകാശവാദം. 
 
webdunia
വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍ എന്നിവയ്‌ക്കൊപ്പം പഴയ ജാവയുടെ മെറൂണ്‍ നിറത്തിലാണ് ജാവ അവതരിച്ചിരിക്കുന്നത്. 170 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. സീറ്റ് ഹൈറ്റ് 765 എംഎം. വീല്‍ബേസ് 1369 എംഎം. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുണ്ട്. 
 
മെറൂണിനൊപ്പം ഗ്രേ, ബ്ലാക്ക് നിറങ്ങളിലും ജാവ വിപണിയിലെത്തും. ഗ്ലോസി മെറ്റാലിക് റെഡ്, ഗ്ലോസി ഡാര്‍ക്ക് ബ്ലൂ, മാറ്റ് മോസ് ഗ്രീന്‍, മാറ്റ് പാസ്റ്റല്‍ ബ്ലൂ, മാറ്റ് പാസ്റ്റല്‍ ലൈറ്റ് ഗ്രീന്‍, മാറ്റ് ബ്ലൂ എന്നീ ആറ് നിറങ്ങളിലാണ് ജാവ 42 എത്തുന്നത്. എതിരാളിയില്ലാതെ നിരത്തില്‍ വിലസുന്ന റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലിന് വലിയ വെല്ലുവിളിയായി ഉയർത്തിക്കൊണ്ടാണ് ജാവയുടെ കടന്നുവരവ്.
 
ചെക്ക് ബ്രാന്‍ഡായ ജാവ മോട്ടോര്‍സൈക്കിള്‍സിനെ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നത്. മഹീന്ദ്രയുടെ മധ്യപ്രദേശ് പ്ലാന്റില്‍ നിന്നായിരിക്കും ജാവയുടെ രണ്ടാം വരവ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃപ്‌തി ദേശായിക്ക് ഇപ്പോൾ ആർത്തവ സമയം? ലക്ഷ്യം കലാപം തന്നെ!