സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രം എന്നിവ തിങ്കളാഴ്ച നിശ്ചലമായതോടെ വലിയ നേട്ടം കൊയ്‌ത് ടെലഗ്രാം. ഫെയ്‌സ്ബുക്ക് നിശ്ചലമായ തിങ്കളാഴ്‌ച്ച 7 കോടി പുതിയ ഉപഭോക്താക്കളാണ് ടെലെഗ്രാമിലെത്തിയതെന്ന് ടെലഗ്രാം സ്ഥാപകൻ പവൽ ദുറോവ് അവകാശപ്പെട്ടു.
ദശലക്ഷക്കണക്കിനാളുകൾ പുതുതായി അക്കൗണ്ട് തുടങ്ങിയതിനാൽ അമേരിക്കയിൽ ചിലർക്ക് പ്രവർത്തനത്തിൽ വേഗതക്കുറവ് അനുഭവപ്പെട്ടിരുന്നു. എന്നാൽ ലോകത്തെ ഭൂരിഭാഗം ഇടങ്ങളിലും ടെലഗ്രാം സാധാരണഗതിയിൽ ലഭ്യമായിരുന്നുവെന്നും ദുറോവ് പറഞ്ഞു.
അതേസമയം ലോകം ഏതാനും ടെക് ഭീമന്മാരെ ആശ്രയിക്കുന്നതിന്റെ പ്രശ്‌നം എന്താണെന്നും എതിരാളികളുടെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുകയാണ് തിങ്കളാഴ്‌ച്ച സംഭവത്തോടെ ഉണ്ടായതെന്ന് യൂറോപ്യൻ യൂണിയൻ ആന്‍റിട്രസ്റ്റ് ചീഫ് മാർഗരറ്റ് വെസ്റ്റേജർ പറഞ്ഞു.