Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ട്വിറ്ററിൽ ഇനി തോന്നുംപോലെ ഫോളോ ചെയ്യാൻ സാധിക്കില്ല, നിയന്ത്രണങ്ങൾ ഇങ്ങനെ !

ട്വിറ്ററിൽ ഇനി തോന്നുംപോലെ ഫോളോ ചെയ്യാൻ സാധിക്കില്ല, നിയന്ത്രണങ്ങൾ ഇങ്ങനെ !
, ബുധന്‍, 10 ഏപ്രില്‍ 2019 (16:00 IST)
ലോക്കത്ത് പ്രചാരത്തിലുള്ള സാമൂഹ്യ മാധ്യമങ്ങളിൽ പ്രധാനിയാണ് ട്വിറ്റർ. ഈ രംഗത്തേക്ക് ഒരുപാട് പേർ കടന്നുവന്നപ്പോഴും ട്വിറ്റർ കരുത്തോടെ തന്നെ നിന്നും, മറ്റു സാമൂഹ്യ മാധ്യമങ്ങളും ട്വിറ്ററും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട് എന്നതു തന്നെയാണ് ഇതിന് പ്രധാന കാരണം. ഫെയിസ്ബുക്കിൽ നിന്നും വാട്ട്സ്ആപ്പിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗാണ് ട്വിറ്ററിൽ നടന്നക്കുന്നത്.
 
കാലത്തിനനനുസൃതമായും ഉപയോക്താക്കളുടെ സുരക്ഷക്കും പല മാറ്റങ്ങളും ട്വിറ്റർ കൊണ്ടുവന്നിരിന്നു. ഇപ്പോഴിതാ ട്വിറ്ററിലെ ഫോളോവിംഗ് സംവിധാനത്തിൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുകയാണ് ട്വിറ്റർ. ഇനി ഇഷ്ടം പോലെ ട്വിറ്ററിൽ ഫോളൊ ചെയ്യാൻ സാദ്ധിക്കില്ല എന്ന് സാരം 
 
ദിവസവും ഫോളൊ ചെയ്യാവുന്നവരുടെ എണ്ണം 1000ത്തിൽ നിന്നും ട്വിറ്റർ 400ആക്കി കുറച്ചു. സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള വ്യാജ വാർത്തകളും പ്രചരണങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായാണ് ട്വിറ്റർ ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. നേരത്തെ വ്യാജ അക്കൌണ്ടുകൾ കണ്ടെത്തി ട്വിറ്റർ നീക്കം ചെയ്തിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി അക്രമിക്കപ്പെട്ട കേസ്: കുറ്റം ചുമത്തണമോ വേണ്ടയോ എന്ന് തീരുമനിക്കുന്നത് കോടതി, സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി ഹൈക്കോടതി രംഗത്ത്