ഈ വർഷത്തെ ആദ്യത്തെ സ്മാർട്ട്ഫോണിനെ റിയൽമി ഇന്ത്യയിലെത്തിച്ചു. എൻട്രി ലെവൽ സ്മാർട്ട്ഫോൺ ആയി റിയൽമി 5ഐയാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്. 8,999 രൂപയാണ് സ്മാർഫോണിന്റെ അടിസ്ഥാന വേരിയന്റിന്റെ വില. ജനുവരി 15 മുതൽ ഫ്ലിപ്കാർട്ടിലൂടെയും, റിയൽമി ഡോട്‌കോമിലൂടെയും സ്മാർട്ട്‌ഫോൺ വാങ്ങാനാകും.
ക്വാഡ് റിയർ ക്യാമറകളുമായാണ് സ്മാർട്ട്‌ഫോൺ എത്തുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത 6.52 ഇഞ്ച് വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 12 മെഗാപിക്സലിന്റെ രണ്ട് ക്യാമറകളും, എട്ട് മെഗാപിക്സലിന്റെ വൈഡ് ആംഗിൾ സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്നതാണ് ക്വാഡ് റിയർ ക്യാമറയിൽ അടങ്ങിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള കളർ ഒഎസ് 6.0.1 ആണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. 5,000 എംഎച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.