Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഡിജിറ്റൽ കറൻസി‌ ഉടൻ? നിയമഭേദഗതിക്കൊരുങ്ങി ആർബിഐ

ഡിജിറ്റൽ കറൻസി‌ ഉടൻ? നിയമഭേദഗതിക്കൊരുങ്ങി ആർബിഐ
, ഞായര്‍, 25 ജൂലൈ 2021 (18:12 IST)
പൊതുആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡിജിറ്റൽ കറൻസിയുടെ പരീക്ഷണം ഉടൻ ഉണ്ടാകുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടിരബി ശങ്കര്‍. ഇത് നടപ്പാക്കുന്നതിന് ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
സമീപഭാവിയിൽ ഡിജിറ്റൽ കറൻസി ആരംഭിക്കാൻ ആർബിഐ‌യ്‌ക്ക് പദ്ധതിയുള്ളതായി നേരത്തെതന്നെ വാർത്തകൾ വന്നിരുന്നു. റീട്ടെയിൽ വിഭാഗങ്ങൾക്കായി ഡിജിറ്റൽ കറൻസിയുടെ പൈലറ്റ് പ്രോജക്റ്റ് കേന്ദ്ര ബാങ്ക് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഇത് നടപ്പിൽ വരുത്താനായി  ആർബിഐ ആക്റ്റ്, ഫെമ ആക്റ്റ്, ഐടി ആക്റ്റ്, കോയിനേജ് ആക്റ്റ് എന്നിവ പോലുള്ള സുപ്രധാന നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്.
 
അതേസമയം ഡിജിറ്റൽ കറൻസിയുടെ  അപകടസാധ്യതകളും അതിന്റെ നേട്ടങ്ങളും സംബന്ധിച്ച് നിരവധി ചർച്ചകളും പഠനങ്ങളും നടത്തേണ്ടതുണ്ട്. ആർബിഐയുടെ ഡിജിറ്റൽ കറൻസി നിലവിലുളള കറൻസി നോട്ടുകളിൽ നിന്ന് അധികം വ്യത്യസ്തമായിരിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ഡിജിറ്റൽ കറൻസി അവതരിപ്പിക്കുന്നത് സമ്പദ് വ്യവസ്ഥയിലെ കറൻസി നോട്ടുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും വെർച്വൽ കറൻസികളുടെ ഉപയോഗത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കാനാണ് പുതിയ നടപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് 17,466 പേർക്ക് കൊവിഡ്,66 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.3