Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

48 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6,000 എംഎഎച്ച് ബാറ്ററി; പോക്കോ എം3 ഉടൻ വിപണിയിലേയ്ക്ക്

48 എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 662 പ്രൊസസർ, 6,000 എംഎഎച്ച് ബാറ്ററി; പോക്കോ എം3 ഉടൻ വിപണിയിലേയ്ക്ക്
, ഞായര്‍, 22 നവം‌ബര്‍ 2020 (16:22 IST)
ബഡ്ജറ്റ് സ്മർട്ട്ഫോൺ എം2 വിന്റെ പരിഷ്കരിച്ച പതിപ്പ് എം3 വിപണീയിൽ എത്തിയ്ക്കാൻ ഒരുങ്ങി പോക്കോ. നവംബർ 24ലാണ് സ്മാർട്ട്ഫോൻ വിപണിയിൽ റെഡ്മിയുടെ 9 പ്രൈം മോഡലിന്റെ റീബാഡ്ജ് പതിപ്പായാണ് എം2 എത്തിയത് എങ്കിൽ വലിയ മാറ്റങ്ങളൊടെയാണ് പോക്കോ എം3 വിപണിയിലെത്തുന്നത്. 4 ജിബി റാം പതിപ്പിലാക്കും ഫോൻ വിപണിയിലെത്തുക എന്നാണ് റിപ്പോർട്ടുകൾ. 
 
6.53 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് നോച്ച് ഡ്സ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്.
48 മെഗാപിസൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറയാണ് സ്മാർട്ട്ഫോണിൽ ഉണ്ടാവുക. പവർ ബട്ടണിൽ തന്നെയാണ് ഫിംഗർ പ്രിന്റ് സെൻസർ സ്ഥാനം പിടിച്ചിരിയ്ക്കുന്നത്. പ്രൊസസറിലാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ക്വാൽകോമിന്റെ സ്നാൻപ്ഡ്രാഗൺ 662 പ്രൊസസറാണ് സ്മാർട്ട്ഫോൺ കരുത്ത് പകരുക. എം2വില്‍ മീഡിയടെക്കിന്റെ​ഹീലിയോ ജി80 ആയിരുന്നു ചിപ്പ്‌സെറ്റ്. 18W ഫാസ്റ്റ്​ ചാര്‍ജിങ്ങ് സംവിധാനമുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് മറ്റൊരു സവിശേഷത. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശങ്ക വേണ്ട, പൊലീസ് നിയമ ഭേതഗതി മാധ്യമ സ്വാതന്ത്ര്യത്തിനെതിരായി ഉപയോഗിയ്ക്കപ്പെടില്ല: മുഖ്യമത്രി