സ്മാർട്ട്ഫോൺ ക്യാമറകളിൽ വിപ്ലവം തീർത്ത ഓപ്പോ റെനോ രണ്ടാ തലമുറ സ്മാർട്ട്‌ഫോണിനെ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 20Xസൂം ശേഷിയുള്ള ക്വാട് ക്യാമറയാണ് ഓപ്പോ റെനോ 2വിൽ ഉണ്ടാവുക എന്നതാണ് ടെക്ക് ലോകത്തെ അമ്പരപ്പിക്കുന്നത്.
അതുമത്രമല്ല മാറ്റൊരു സ്മാർട്ട്ഫോണും നാൽകാത്ത ഇമേജ് സ്റ്റെബിലൈസേഷനാണ് റെനോ 2 നൽകുന്നത്. ഇത് വ്യക്തമാക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ്യ മധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്. ഓപ്പോയുടെ വൈസ് പ്രസിഡന്റ് ബ്രയൻ ഷെൻ ആണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവച്ചത്.
അനക്കമോ ഇളക്കമോ ഒന്നും. ക്യാമറയിൽ ചിത്രമോ വീഡിയോയോ പകർത്തുന്നതിന് തടസമല്ല. ഒരു ഗിമ്പലിന്റെ സഹായമില്ലത്തെ തന്നെ നേരിയ വിറയൽ പോലും അനുഭവപ്പെടാത്ത രീതിയിൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനാകും. അതിവേഗമുള്ള യാതകളിൽ പോലും കുലുക്കം അനുഭപ്പെടാതെ വീഡിയോകൾ പാകർത്താൻ സാധിക്കു എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ആഗസ്റ്റ് 28നാണ് റെനോ 2വിനെ വിപണിയിൽ അവതരിപ്പിക്കുന്നത്.