Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റെനോ 5 പ്രോ 5G ഇന്ത്യൻ വിപണിയിൽ; സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയു !

റെനോ 5 പ്രോ 5G ഇന്ത്യൻ വിപണിയിൽ; സ്മാർട്ട്ഫോണിനെ കുറിച്ച് കൂടുതൽ അറിയു !
, ബുധന്‍, 20 ജനുവരി 2021 (14:15 IST)
റെനോ 5 പ്രോ 5G ഇന്ത്യൻ വിപണിയിലെത്തിച്ച് ഓപ്പോ, റെനോ 5 5ജി, റെനോ 5 പ്രോ 5ജി, റെനോ 5 പ്രോ എസ് 5ജി എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളെ കഴിഞ്ഞ മാസമാണ് റെനോ ചൈനീസ് വിപണിയിൽ എത്തിച്ചത്. എന്നാൽ ഇതിൽ റെനോ 5 പ്രോ 5G മാത്രമാണ് ഇന്ത്യൻ വിപണിയിൽ എത്തിയിരിയ്ക്കന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ് പതിപ്പുകളിലാണ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ എത്തിയത് എങ്കിൽ 8 ജിബി റാം 128 ജിബി പതിപ്പ് മാത്രമാണ് ഇന്ത്യയിലെത്തിയിരിയ്ക്കുന്നത്. 35,990 സ്മാർട്ട്ഫോണിന്റെ വില. 
 
6.55 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് 3D ബോർഡർലെസ് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന് നൽകിയിരിയ്ക്കുന്നത്. 64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടര്‍, 2 മെഗാപിക്സല്‍ പോര്‍ട്രെയിറ്റ് ഷൂട്ടര്‍ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറകളാണ് സ്മാർട്ട്ഫോണിൽ നൽകിയിരിയ്ക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. മീഡിയടെക് ഡൈമെന്‍സിറ്റി 1000 പ്ലസ് SoC പ്രോസസ്സര്‍ ആണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. ARM G77 MC9 ആണ് ജിപിയു. ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ കളര്‍ ഒഎസ് 11.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് സ്മാർട്ട്ഫോൺ പ്രവര്‍ത്തിക്കുന്നത്. 65W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,350 എംഎഎച്ച് ബാറ്ററിയാണ് സ്മാർട്ട്ഫോണിന് കരുത്തുപകരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് വാക്‌സിന്‍ ആറു രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്നുമുതല്‍ കയറ്റുമതി ആരംഭിക്കും