Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ A52 വിപണിയിൽ, സവിശേഷതകൾ ഇങ്ങനെ !

ഓപ്പോയുടെ പുതിയ സ്മാർട്ട്ഫോൺ A52 വിപണിയിൽ, സവിശേഷതകൾ ഇങ്ങനെ !
, ബുധന്‍, 22 ഏപ്രില്‍ 2020 (12:11 IST)
മറ്റൊരു മിഡ് റേഞ്ച് സ്മാർട്ട്ഫോൺ കൂടി വിപണിയിൽ അവതരിപ്പിച്ചിരിയ്ക്കുകയാണ് ഓപ്പോ. A52 എന്ന സ്മാർട്ട്ഫോണിനെ ചൈനീസ് വിപണിയിലാണ് അവതരിപിച്ചിരിയ്ക്കുന്നത്. ഒറ്റ വേരിയന്റിൽ മാത്രമാണ് സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയിരിയ്ക്കുന്നത്. എന്നാൽ സ്മാർട്ട്ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും എന്നത് വ്യക്തമല്ല. 8 ജിബി റാം വേരിയന്റാണ് വിപണിയിലെത്തിയിരിയ്ക്കുന്നത്. 
 
6.5 ഇഞ്ച് ഫുൾഎച്ച്‌ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിയ്ക്കുന്നത്, 12 എംപി പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 എംപി മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ അടങ്ങുന്ന ക്വാഡ് റിയർ ക്യാമറയാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 665 പ്രൊസസറാണ് ഫൊണിന് കരുത്തുപകരുന്നത്. 18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണിലുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയിൽനിന്നും സൈക്കിളിൽ പാലക്കാട് വരെയെത്തി, മലപ്പുറത്തേയ്ക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പിടിയിൽ