Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വകാര്യതാ നയം ഉടനെയില്ല: അംഗീകരിക്കാത്തവരുടെ സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്

സ്വകാര്യതാ നയം ഉടനെയില്ല: അംഗീകരിക്കാത്തവരുടെ സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്
, വെള്ളി, 9 ജൂലൈ 2021 (16:12 IST)
പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നത് സംബന്ധിച്ച പരിഷ്‌കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുകയാണെന്ന് വാട്‌സ്ആപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നത് വരെ വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നും വാട്‌സ്ആപ്പിന്റെ സ്വകാര്യത നയം അംഗീകരിക്കാത്ത ഉപഭോക്താക്കൾക്ക് സേവനം നഷ്ടമാവില്ലെന്നും വാട്‌സ്ആപ്പ് കോടതിയെ അറിയിച്ചു.
 
സ്വകാര്യതാ നയത്തിനെതിരേ കോമ്പറ്റീഷന്‍ കമ്മീഷന്‍ നേരത്തെ ഒരു അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് കമ്പനിയുടെ ആവശ്യം ഹൈക്കോടതിയുടെ സിംഗിള്‍ ബഞ്ച് തള്ളിക്കളയുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത് വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കും നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാട്‌സ്ആപ്പിന്റെ നിലപാട് വ്യക്തമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പായസത്തിന് സേമിയ, കുട്ടികള്‍ക്ക് 20 മിഠായി; സര്‍ക്കാരിന്റെ ഓണക്കിറ്റില്‍ കൂടുതല്‍ വിഭവങ്ങള്‍