Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845ന്റെ കരുത്ത്, എൽ ജി വി40 തി‌ൻ‌ക് ഇന്ത്യൻ വിപണിയിൽ !

അഞ്ച് ക്യാമറകൾ, സ്നാപ്ഡ്രാഗൺ 845ന്റെ കരുത്ത്, എൽ ജി വി40 തി‌ൻ‌ക് ഇന്ത്യൻ വിപണിയിൽ !
, തിങ്കള്‍, 21 ജനുവരി 2019 (19:01 IST)
എൽ ജിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോൺ വി 40 തിൻ‌കിനെ എൽ ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അഞ്ച് ക്യാമറകളുമായാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്നതാണ് ഫോനിന്റെ ഏറ്റവും വലിയ പ്രത്യേകത. ആമസോണിലൂടെ മാത്രമാണ് ഫോൺ ലഭ്യമാകുക. 49,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില. 
 
19:5:9 ആസ്‌പെക്ട് റേഷ്യോയും 3120X1440 പിക്‌സൽ റെസലൂഷനുള്ള ‍  537 പി പി ഐ, ഒഎൽ ഇ ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. 6 ജി റം ശേഷിയുള്ള പതിപ്പിന് 128 ജിബി ഇന്റേർണൽ സ്റ്റോറേജ് ഉണ്ട്. ക്വാൽകോം സ്നപ്ഡ്രാഗൺ 845 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 16 മെഗപിക്സലിന്റെ വൈഡ് ആംഗിൾ സെൻസറും 12 മെഗാപികസൽ വീതമുള്ള മറ്റു രണ്ട് സെൻസറുകളും അടങ്ങുന്ന ട്രൈ റിയർ ക്യാമറകളാണ് ഫോണിലുള്ളത്.
 
8 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗാപിക്സലിന്റെ വൈഡ് ആംഗിൾ സെൻസറും അടങ്ങുന്നതാണ് ഫോണിന്റെ സെൽഫി ക്യാമറ, അൻഡ്രോയിഡ് 8.1 ഓറിയോയിലാണ് ഫോൺ ലഭ്യമകുക എങ്കിലും അധികം വൈകാതെ തന്നെ 9 പൈയിലേക്ക് അപ്ഡേറ്റ് ചെയ്യാനാകും. ഫിംഗർപ്രിന്റ് സെൻസറും ഫെയിസ് അൺലോക്കിംഗ് സംവിധാനവും ഫോണിൽ ഒരുക്കിയിട്ടുണ്ട്. 
 
ഗൂഗിൾ അസിസ്റ്റിനായി പ്രത്യേക ബട്ടൺ ഫോണിൽ ഒരുക്കിയിട്ടുണ്ട്. അതിവേഗ ചാർജിംഗിനായി 3.0 സംവിധാനം ഫോണിൽ നൽകിയിരിക്കുന്നു. 3300 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബക്കപ്പ്. പ്ലാറ്റിനം ഗ്രേ, മൊറോക്കന്‍ ബ്ലൂ എന്നീ നിറങ്ങളിലാകും ഫോൺ വിപണിയിൽ എത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമരം പൊളിഞ്ഞതോടെ ബിജെപിയില്‍ പൊട്ടിത്തെറി; ഉടക്കുമായി മുരളീധരനും സുരേന്ദ്രനും