Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അകത്തും പുറത്തും ഡിസ്പ്ലേ; ലെനോവോ തിൻക്ബുക്ക് പ്ലസ് ഇന്ത്യൻ വിപണിയിൽ !

അകത്തും പുറത്തും ഡിസ്പ്ലേ; ലെനോവോ തിൻക്ബുക്ക് പ്ലസ് ഇന്ത്യൻ വിപണിയിൽ !
, ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (15:30 IST)
അകത്തും പുരത്തും സ്ക്രീനുകളുള്ള ഡ്യുവൽ സ്ക്രീൻ ലാ‌പ്ടോപ്പ് കമ്പ്യൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ലെനോവോ. ലെനോവോ തിൻക്ബുക്ക് പ്ലസ് എന്ന ലാ‌പ്ടോപ്പ് സീരിസിനെയാണ് ഇന്ത്യയിലെത്തിച്ചിരിയ്ക്കുന്നത്. കൺവീനിനിയന്റായി ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന പെർഫോമൻസ് ലാപ്‌ടോപുകളായാണ് ലെനോവോ തിൻക്ബുക്ക് പ്ലസ് ഇന്ത്യൻ വിപണിയിലെത്തിയിരിയ്ക്കുന്നത്. 
 
ഇന്റർ 10th ജനറേഷൻ കോർ ഐ 7 പ്രൊസസറിൽ ഉൾപ്പടെ ഈ കംബ്യൂട്ടർ ലഭ്യമാണ്. ലാപ്ടോപ്പ് അടച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന 10.8 ഇഞ്ച് ഇ-ഇങ്ക് മോണോക്രോമാറ്റിക് ഡിസ്പ്ലേയാണ് ലാപ്‌ടോപ്പിന്റെ പ്രത്യേകത. 13.3 ഇഞ്ച് ഫുൾ എച്ച്ഡിയാണ് പ്രധാന ഡിസ്പ്ലേ. ലാപ്‌ടോപ്പിന്റെ ഇന്റല്‍ കോര്‍ i5-10210U സിപിയു, 8 ജിബി റാം, 512 ജിബി എസ്‌എസ്ഡി പതിപ്പിന് 1,12,690 രൂപയാണ് ഇന്ത്യയിലെ വില. ഇന്റല്‍ കോർ ഐ 7 പ്രോസസര്‍ 16 ജിബി റാം എന്നിവ അടങ്ങുന്നതായിരിയ്ക്കും ഉയർന്ന പതിപ്പ്. 
 
അമസോണിലൂടെയും ലെനോവോ ഡോട്കോം വഴിയും ലെനോവോ തിൻക്ബുക്ക് പ്ലസ് വാങ്ങാനാകും.  ലാപ്‌ടോപ്പിൽ വിൻഡോസ് 10 പ്രി ഇൻസ്റ്റാൾഡ് ആയിരിയ്ക്കും. ഇന്റല്‍ യുഎച്ച്‌ഡി ഓണ്‍ബോര്‍ഡ് ഗ്രാഫിക്‌സാണ് ലാപ്ടോപ്പിനുള്ളത്. ഡോള്‍ബി ഓഡിയോ പിന്തുണയുള്ള ഹാര്‍മോണ്‍ കാര്‍ഡന്‍ സ്പീക്കറുകളാണ് ലാപ്‌ടോപ്പിൽ നൽകിയിരിയ്ക്കുന്നത്. ഫിംഗർ പ്രിന്റ് സെൻസറും നൽകിയിട്ടുണ്ട്. അലക്സ വോയി അസിസ്റ്റും ലാപ്‌ടൊപ്പിൽ നൽകിയിരിയ്കുന്നു. 10 മണിയ്ക്കൂറാണ് ലാപ്‌ടോപ്പിൽ ലെനോവോ വാഗ്ദാനം ചെയ്യുന്ന ബാറ്ററി വായ്ക്കപ്പ്. ഫാസ്റ്റ് ചാർജിങ് സംവിധാനമ്മൂള്ളതാണ് ബാറ്ററി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലുഡോയിൽ തട്ടിപ്പിലൂടെ അച്ഛൻ പരാജയപ്പെടുത്തി: വിശ്വാസവഞ്ചന ആരോപിച്ച് പരാതിയുമായി 24 കാരി കോടതിയിൽ !