മാർട്ട്ഫോണുകളിൽനിന്നും സ്മാർട്ട് ടിവികളിലേക്ക് കൂടി ബിസിനസ് വ്യാപിപ്പിച്ചിക്കുകയാണ് നോക്കിയ. നോക്കിയയുടെ ആദ്യ സ്മാർട്ട്ടിവിയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് കഴിഞ്ഞു. 55 ഇഞ്ച് 4K ടിവിയെയാണ് നോക്കിയ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 41, 999 രൂപയാണ് നോക്കിയ സ്മാർട്ട് ടിവിക്ക് ഇന്ത്യൻ വിപണിയിലെ വില.
178 ഡിഗ്രി വൈഡ് ആംഗിൾ വ്യു നൽകുന്ന 4K പാനലാണ് സ്മാർട്ട് ടിവിയിൽ ഒരുക്കിയിരിക്കുന്നത്. ഇന്റലിജന്റ് ഡിമ്മിംഗ് സാങ്കേതികവിദ്യ, എച്ച്ഡിആർ 10 എന്നീവ സെൻസിബിളായ കാഴ്ചാനുഭവം നൽകും.ക്വാഡ് കോർ പ്രൊസസർ കരുത്ത് പകരുന്ന ടിവിക്ക് 2.25 ജിബി റം ആണ് ഉള്ളത്. 16 ജിബി ഇന്റേർണൽ സ്റ്റോറേജും സ്മാർട്ട് ടിവിയിൽ ഒരുക്കിയിട്ടുണ്ട്. 24 വാട്ട് ഔട്ട്പുട്ട് നൽകുന്ന ജെബിഎൽ സ്പീക്കറുകൾ മികച്ച ശബ്ദാനുഭവം നൽകും.
ഡോൾബി അറ്റ്മോസ്, ഡിറ്റിഎസ് സറൗണ്ട് ശബ്ദ ക്രമീകരണ സംവിധാനങ്ങളും നോക്കിയ സ്മാർട്ട് ടിവിയിൽ ഒരുക്കിയിട്ടുണ്ട്. കണക്ടിവിറ്റിയിലേക്ക് വരികയാണെങ്കിൽ 2 യുഎസ്ബി പോർട്ടുകളും 2 എച്ച്‌ഡിഎംഐ പോർട്ടുകളുമാണ് സ്മാർട്ട് ടിവിയിലുള്ളത്. ബ്ലൂട്ടൂത്ത് 5, ബിൽറ്റ് ഇൻ വൈഫൈ എന്നിവയും സ്മാർട്ട് ടിവിയിൽ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 9 പൈയിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക ഡിസംബർ 10 മുതൽ തന്നെ നോകിയ സ്മാർട്ട് ടിവിയുടെ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്.