Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആഴക്കടലിലെ നിധി തേടാൻ ഇന്ത്യ, 6000മീറ്റർ ആഴത്തിൽ പോകാവുന്ന വാഹനം ഒരുക്കുന്നത് ഇസ്രോ !

ആഴക്കടലിലെ നിധി തേടാൻ ഇന്ത്യ, 6000മീറ്റർ ആഴത്തിൽ പോകാവുന്ന വാഹനം ഒരുക്കുന്നത് ഇസ്രോ !
, തിങ്കള്‍, 4 നവം‌ബര്‍ 2019 (18:29 IST)
ആഴക്കടലിൽ പഠനങ്ങളും പര്യവേഷണങ്ങളും ഊർജ്ജിതമാക്കാൻ ഒരുങ്ങി ഇന്ത്യ. ഡീപ്പ് ഓഷൻ മിഷൻ എന്നാണ് ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര് 10,000 കോടി ചിലവിട്ടാണ് കടലിനാഴങ്ങളിലെ നീഗൂഢത പഠിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്ന. കടലിനടിയിലെ ഇന്ത്യയുടെ പര്യവേഷണങ്ങൾക്കും സാഹായയം നൽകുന്നത് ഇസ്രോ തന്നെയാണ്. ഇതിനായി 6000 മീറ്റർ ആഴത്തിൽ വരെ പോകാൻ സാധിക്കുന്ന ക്രൂ മൊഡ്യൂളിന്റെ ഡിസൈൻ ഇസ്രോ വിജയകരമായി വികസിപ്പിച്ചു.
 
അധികൃതരിൽനിന്നും അനുമതി ലഭിച്ചാൽ കടലിനടിയിലേക്ക് പോകുന്നതിനായുള്ള ക്രു ക്യാ‌പ്‌സ്യൂളുകളുടെ നിർമ്മാണം ആരംഭിക്കും. മൂന്നംഗ സംഘത്തിന് യാത്ര ചെയ്യാവുന്ന പേടകമാണ് നിർമ്മിക്കുക. ഇസ്രോ വികസിപ്പിച്ചെടുത്ത പേടകത്തിന്റെ ഡിസൈൻ അന്താരാഷ്ട്ര ഏജൻസികൾക്ക് അയച്ച് വേണ്ട നിർദേശങ്ങൾ സ്വീകരിക്കും.
 
കടലിന്റെ ആഴങ്ങളെ കുറിച്ച് പഠിക്കുന്നതിനായുള്ള ഡീപ്പ് ഓഷൻ മിഷനുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഒരു വർഷം മുൻപാണ് കേന്ദ്രത്തിന് സമർപ്പിച്ചത്. ഓഫ്ഷോർ ഡീസാലിനേഷൻ പ്ലാന്റ്, 6000 മീറ്റർ ആഴത്തിലേക്ക് സഞ്ചരിക്കാൻ സാധിക്കുന്ന സബ് മേഴ്സിബിൾ വാഹനം എന്നിവയാണ് പഠനത്തിന്റെ  ഭാഗമായി പ്രധാനമായും വികസിപ്പിച്ചെടുക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നാടുനീളെ ടയറ് കടകൾ പൊട്ടിമുളയ്ക്കട്ടെ'; വിവാദങ്ങൾക്കിടെ ടയർ കട ഉദ്‌ഘാടനം ചെയ്ത് മന്ത്രി എംഎം മണി