Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യയിലെ ആപ്പിൾ ഐഫോൺ ഉത്പാദനം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്

ഇന്ത്യയിലെ ആപ്പിൾ ഐഫോൺ ഉത്പാദനം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്
, ഞായര്‍, 16 മെയ് 2021 (18:53 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലെ ഐഫോണ്‍ ഉത്പാദനം കുത്തനെ കുറഞ്ഞതായി റിപ്പോർട്ട്. ആപ്പിളിന് വേണ്ടി ഐഫോണുകള്‍ നിര്‍മിച്ചു നല്‍കുന്ന ഫോക്‌സ്‌കോണ്‍ കമ്പനിയുടെ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.
 
കൊവിഡ് വ്യാപനത്തെ തുടർന്ന് കമ്പനിയുടെ പ്രവർത്തനം താറുമാറായതോടെ 50 ശതമാനം മാത്രമാണ് നിലവിൽ നിർമാണം നടക്കുന്നത്. ഇതുവരെ കമ്പനിയിലെ നൂറിലേറെ ജീവ്അനക്കാർ കൊവിഡ് പോസിറ്റീവായി. ദക്ഷിണ തമിഴ്‌നാട്ടിലുള്ള ഫാക്ടറിയിലേക്ക് ഇപ്പോള്‍ പ്രവേശനം നല്‍കുന്നില്ല. മെയ് അവസാനം വരെ ഇങ്ങനെ തന്നെ തുടരാനാണ് കമ്പനിയുടെ തീരുമാനം.
 
തായ്‌പെയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫോക്‌സ്‌കോണാണ് ആപ്പിളിന് കാരാർ പ്രകാരം ഫോൺ നിർമിച്ചുനൽകുന്ന പ്രധാനകമ്പനി.തങ്ങളുടെ കമ്പനിയിലെ ചെറിയൊരു വിഭാഗം ജോലിക്കാര്‍ കോവിഡ് ബാധിതരായെന്നും അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 29,704 പേർക്ക് കൊവിഡ്, 89 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.61