ഹോവെയുടെ 5G സ്മാർട്ട്ഫോണുകളായ പി40, പി40 പ്രോ എന്നിവ മാർച്ചിൽ വിപണിയിലെത്തമെന്ന് റിപ്പോർട്ടുകൾ. സ്മാർട്ട്ഫോണുകളുടെ വിവരങ്ങൾ ചൈനീസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റായ ടെനയില്‍ ലിസ്റ്റുചെയ്തതോടെയാണ് അടുത്ത മാസം തന്നെ സ്മാർട്ട്ഫോൺ വിപണിയിൽ എത്തിയേക്കും എന്ന റിപ്പോർട്ടുകൾക്ക് പിന്നിൽ.
ANA-AN00/ANA-TN00, ELS-AN00/ELS-TN00 എന്നി മോഡൽ നമ്പരുകളാണ് വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ആദ്യത്തെ സീരിയൽ നമ്പർ പി 40യുടെയും രണ്ടാമത്തേത് പി 40 പ്രോയുടേതുമാണ്. എന്നാൽ മോഡൽ നമ്പരുകൾ ഒഴികെ സ്മാർട്ട്ഫോണുകളെ കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.
വാവേയ് പി 40 പ്രോയുടെ മറ്റൊരു പ്രത്യേക വേരിയന്റും ഇരു സ്മാർട്ട്‌ഫോണുകളൊടൊപ്പം തന്നെ വിപണിയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ക്യാപ്‌സ്യൂള്‍ ആകൃതിയിലുള്ള ഹോള്‍ പഞ്ച് ഹൗസിങ് ഡ്യുവല്‍ സെല്‍ഫി ക്യാമറകള്‍ ഫോണിൽ ഉണ്ടാകുമെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 10x ഒപ്റ്റിക്കല്‍ സൂം ശേഷിയുള്ള റിയർ ക്യാമറകളാണ് സ്മാർട്ട്‌ഫോണിൽ പ്രതീക്ഷിക്കുന്നത്.