Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സാമൂഹികമാധ്യമ കമ്പനികൾ നിയമം പാലിക്കണം, കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്

സാമൂഹികമാധ്യമ കമ്പനികൾ നിയമം പാലിക്കണം, കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്
, വ്യാഴം, 7 ജൂലൈ 2022 (16:18 IST)
ഉള്ളടക്കം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ട്വിറ്റർ കോടതിയെ സമീപിച്ചതിന് പിന്നാലെ സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഫോണിലും സാമൂഹികമാധ്യമങ്ങളിലും ഒടേറെ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്, അവയുടെ ഉത്തരവാദിത്വങ്ങളെയും വിസ്മരിച്ചുകൂടാ. ഏത് കമ്പനിയുമാകട്ടെ ഇന്ത്യയിലെ നിയമങ്ങൾ പാലിക്കണം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
 
ഇന്ത്യയിലെ എല്ലാ വിദേശ ഇൻ്റർമീഡിയറികൾക്കും കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. അതുപോലെ ഇവിടത്തെ നിയമങ്ങൾ പാലിക്കാനും അവർക്ക് ബാധ്യതയുണ്ടെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറും പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉള്ളടക്കം നീക്കം ചെയ്യുന്നില്ലെന്ന് ചൂണ്ടികാട്ടി ഐടി മന്ത്രാലയം ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ ഉത്തരവുകൾ ഏകപക്ഷീയമാണെന്ന് കാണിച്ച് ട്വിറ്റർ കർണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം ഇങ്ങനെ