Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഗൂഗിൾ പേ ഇന്ത്യയുടെ ഉപദേശകയായി ആക്‌സിസ് ബാങ്ക് മുൻ സിഇഒ

ഗൂഗിൾ പേ ഇന്ത്യയുടെ ഉപദേശകയായി ആക്‌സിസ് ബാങ്ക് മുൻ സിഇഒ
ദില്ലി , വെള്ളി, 1 മെയ് 2020 (11:55 IST)
ദില്ലി: ഗൂഗിൾ പേ ഇന്ത്യയുടെ പുതിയ ഉപദേശകയായി ആക്‌സിസ് ബാങ്ക് മുൻ സിഇഒ ആയിരുന്ന ശിഖ ശർമ്മയെ നിയമിച്ചു.ഇത് ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് ഗുണപരമായ പുതിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് കമ്പനിയുടെ ജനറൽ മാനേജർ സീസർ സെൻഗുപ്ത വ്യക്തമാക്കി.
 
ഗൂഗിൾ പേ അഡ്വൈസർ എന്ന നിലയിൽ ശിഖ ശർമ്മയുടെ വരവിനെ വളരെ പ്രതീക്ഷയോടെയാണ് കമ്പനി നോക്കിക്കാണുന്നത്.ആമസോൺ പേ,ഫോൺ പേ എന്നിങ്ങനെ വിവിധ ആപ്പുകൾ മത്സരരംഗത്തുള്ളതിനാൽ തന്നെ ഡിജിറ്റൽ പെയ്‌മെന്റ് രംഗത്ത് കടുത്ത മത്സരമാണ് നിലനിൽക്കുന്നത്.അതിനാൽ തന്നെ ശിഖ സർമ്മയുടെ സേവനം കമ്പനിയെ വിപണി നേടുന്നതിൽ സ്അഹായകമാകുമെന്നാണ് കരുതുന്നത്.
 
അതിനിടെ ലോക്ക്ഡൗൺ സമയത്ത് ഉപഭോക്താക്കൾക്ക് അവശ്യ സാധനങ്ങൾ ലഭിക്കുന്നതിനുള്ള ഷോപ്പുകൾ കണ്ടെത്തുന്നതിനായി നിയർബൈ സ്പോട്ട് എന്ന സേവനം ഗൂഗിൾ പേ പുറത്തിറക്കി.ഈ സേവനം ഉടൻ തന്നെ ഹൈദരാബാദ്, ചെന്നൈ, മുംബൈ, പുണെ, ദില്ലി എന്നിവിടങ്ങളിലും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ്: ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഇന്ത്യയിൽ നിന്നെന്ന് ആമസോൺ