Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹുവായ് സ്മാർട്ട്‌ഫോണുകളുടെ ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കി ഗുഗിൾ, ഗൂഗിളിന്റെ ആപ്പുകളും സേവനങ്ങളും വൈകാതെ നിശ്ചലമായേക്കും

ഹുവായ് സ്മാർട്ട്‌ഫോണുകളുടെ ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കി ഗുഗിൾ, ഗൂഗിളിന്റെ ആപ്പുകളും സേവനങ്ങളും വൈകാതെ നിശ്ചലമായേക്കും
, തിങ്കള്‍, 20 മെയ് 2019 (17:08 IST)
ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഹുവായ്‌യുടെ ആൻഡ്രോയിഡ് ലൈസൻസുകൾ റദ്ദാക്കി ഗൂഗിൾ. ഒ എസ് മാത്രമല്ല, ഗൂഗിൾ ഹുവയിക്ക് നൽകിവരുന്ന സാങ്കേതിക സഹായങ്ങൾ മറ്റു സേവനങ്ങളും നിർത്തലാക്കാനാണ് തീരുമാനം. സ്മാർട്ട്‌ഫോൺ രംഗത്തെ വൻ ശക്തിയായി ഹുവായ് കുതിക്കുന്നതിനിടെയാണ് ഗൂഗിളിന്റെ ഇരുട്ടടി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൽഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് അമേരിക്കൻ കമ്പനിയായ ഗൂഗിൾ ഇത്തരം ഒരു തീരുമാനത്തിലെത്തിയത്.
 
ഇതൊടേ പ്ലേ സ്റ്റോർ, ഗൂഗിൾ മാപ്പ്, യു ട്യുബ് തുടങ്ങി ഗൂഗിളിന്റെ മുഴുവൻ ആപ്പുകളും സേവനങ്ങളും പുതിയ അപ്ഡേഷനോടെ ഹുവായിയുടെയും ഹോണറിന്റെയും സ്മാർട്ട് ഫോണുകളിൽ നിശ്ചലമാകും. ആൻഡോയിഡ് ഓപ്പൺ സോഴ്സ് പ്രൊജക്ടിലൂടെ സ്മാർട്ട്‌ഫോണുകൾ അപ്ഡേറ്റ് ചെയ്യുക എന്നത് മാത്രമാണ് ഗൂഗിളിന്റെ നടപടിയെ മറികടക്കാനുള്ള ഏക മാർഗം. എന്നാൽ ആൻഡ്രോയിഡിലെ മുഴുവൻ ഫീച്ചറുകളും ഇതിൽ ലാഭ്യമാകില്ല.
 
എന്നാൽ നിലവിലുള്ള ഹുവായി സ്മാർട്ട്‌ഫോണുകളിൽ ഒ എസിന് പ്രശ്നങ്ങൾ ഉണ്ടകില്ല എന്നാണ് വിവരം. ഗുഗിൾ ആപ്പുകൾ അപ്ഡേറ്റ് ചെയ്യുന്നതോടെ പ്രവർത്തനം നിലക്കാനാണ് സാധ്യത. അമേരിക്കയുടെ വെല്ലുവിളിയെ സ്വന്തം ഒ എസ് നിർമിച്ച് പരിഹരിക്കാനാണ് ഹുവായ് ലക്ഷ്യംവക്കുന്നത്, നിലവലി പ്രതിസന്ധി കമ്പനിയെ ബാധിക്കില്ല എന്നും സാഹചര്യം മറികടക്കുന്നതിനുള്ള പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട് എന്നും ഹുവായി ചീഫ് എക്സിക്യൂട്ടിവ് റെൻ സെംഗ്ഫി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആനക്കൊമ്പ് കേസ്; മോഹന്‍ലാലിന് വേണ്ടി ഹാജരായത് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ മകള്‍