Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

30,000 പേർ 24 മണിക്കൂറും നിരീക്ഷിക്കും, വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ സുസജ്ജമായി ഫെയിസ്ബുക്ക്

30,000 പേർ 24 മണിക്കൂറും നിരീക്ഷിക്കും, വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ സുസജ്ജമായി ഫെയിസ്ബുക്ക്
, ചൊവ്വ, 9 ഏപ്രില്‍ 2019 (16:00 IST)
രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജ വാർത്തകൾ പ്രചരിക്കുന്നത് ചെറുക്കുന്നതിനായി 30,000 ആളുകളെ സജ്ജരാക്കിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. ഫെയ്‌സ്ബുക്ക് ആസ്ഥാനമായ മെന്‍ലോപാര്‍ക്കിലും,ഡബ്ലിന്‍,സിംഗപ്പൂര്‍ തുടങ്ങിയ ഫെയ്സ്ബുക്കിന്റെ പ്രവര്‍ത്തനകേന്ദ്രങ്ങളിൽ നിന്നുമായി 40 സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുക.
 
സൈബർ സുരക്ഷയിൽ വിധഗ്ധ അംഗങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്ന സംഘങ്ങളാണ് വ്യാജ വാർത്തകളും പ്രചരണങ്ങളും ചെറുക്കുന്നതിനായി ഫെയിസ്ബുക്കിൽ പ്രവർത്തിക്കുന്നത്. വ്യാജ വാർത്തകൾ, അശ്ലീലം കലർന്ന പോസ്റ്റുകൾ, നിയമവിരുദ്ധവും അപകീർത്തികരുമായ ഉള്ളടക്കങ്ങൾ, സ്പർദ വളർത്തുന്നതായ ഉള്ളടക്കങ്ങൾ എന്നിവ ഈ സംഘം തിരിച്ചറിഞ്ഞ് ഇത്തരം ഉള്ളടക്കങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് ഫെയ്സ്ബുക്കിന്റെ എന്‍ജിനീയറിങ് മാനേജരായ കൗശിക് അയ്യര്‍ വ്യക്തമാക്കി.
 
ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സാമൂഹ്യ മാധ്യമങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പെരുമാറ്റ ചട്ടം കൊണ്ടുവന്നിരുന്നു. വ്യാജ വാർത്തകളും പ്രചരണങ്ങളും തടയുന്നതിനായി കർശന നടപടി സ്വീകരികണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് പ്രത്യേക സംവിധാനം ഫെയിസ്ബുക്ക് ഒരുക്കിയിരിക്കുന്നത്

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിദ്ധന്റെ വാക്കുകേട്ട് കുഞ്ഞിനെ പട്ടിണിക്കിടുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന നിലവാരത്തിലെത്തിയിരിക്കുന്നു മലയാളിയുടെ പ്രബുദ്ധത