ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവെയ്ക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് പുനഃപരിശോധിക്കൻ തീരുമാനിച്ചിരിക്കുകയാണ് അമേരിക്കൻ ഭരണകൂടം. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ രംഗത്തെ ശീതയുധം കൂടി അവസാനിക്കുകയാണ്. ജി20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായി ഡൊണാൾഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
ഹോവെയ്‌യെ കരിമ്പട്ടികയിൽ പെടുത്തി വിലക്കേർപ്പെടുത്തിയതോടെ ഗൂഗിൾ ഉൾപ്പടെയുള്ള അമേരിക്കൻ കമ്പനികൾ ഹോവെയ്‌യുമായി വാണിജ്യത്തിലേർപ്പെടുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഗൂഗിൾ ഹോവെയ്‌ക്ക് അനുവദിച്ച ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കിയത്. പിന്നാലെ നിരവധി അമേരിക്കൻ കമ്പനികൾ ഹോവെയ്‌യുമായി സഹകരിക്കില്ല എന്ന് വ്യക്തമാക്കി.
ആൻഡ്രോയിഡ് ലൈസൻസ് റദ്ദാക്കിയതോടെ സ്വന്തം ഒഎസ് ഹോവെയ് പരീക്ഷിച്ചിരുന്നു. ഇതോടെ ഗൂഗിൽ തന്നെ അമേരിക്കൻ സർക്കാരിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. രണ്ടാമത്തെ വലിയ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഹോവെയ്‌യെ നഷ്ടമായത് അമേരിക്കൻ കമ്പനികൾക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നു. വിലക്ക് ഉടൻ നീക്കിയേക്കും എന്നാണ് റിപ്പോർട്ടുകൾ