Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിച്ചതായി പഠനം

ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിച്ചതായി പഠനം
, വെള്ളി, 30 ഏപ്രില്‍ 2021 (20:39 IST)
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വൻ തോതിൽ ഡിജിറ്റൽ തട്ടിപ്പ് വർധിച്ചതായി കണക്കുകൾ. ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതിൽ വർധിച്ചതായി ട്രാൻസ് യൂണിയൻ നടത്തിയ പഠനത്തിൽ പറയുന്നു.
 
മുംബൈ, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ ഉണ്ടാവുന്നത്.ലോജിസ്റ്റിക്‌സ് (224.13 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (200.47 ശതമാനം), സാമ്പത്തിക സേവനങ്ങള്‍ (89.49 ശതമാനം) എന്നീ മേഖലകളിലാണ് തട്ടിപ്പിൽ വൻ വർധനവുണ്ടായത്. നാല്‍പ്പതിനായിരിത്തിലധികം വെബ്‌സൈറ്റുകളും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാൻസ് യൂണിയൻ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Election 2021: തൃശൂരിൽ പത്മജ വീഴും, സുരേഷ് ഗോപി ജയിക്കുമോ? - മാതൃഭൂമി എക്‌സിറ്റ് പോൾ സർവേ