Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വ്യാജ ഇമെയിൽ ഐഡി വഴി തട്ടിപ്പ്, കുസാറ്റിന് നഷ്ടമായത് 14 ലക്ഷം രൂപ

വ്യാജ ഇമെയിൽ ഐഡി വഴി തട്ടിപ്പ്, കുസാറ്റിന് നഷ്ടമായത് 14 ലക്ഷം രൂപ
, ബുധന്‍, 11 ഡിസം‌ബര്‍ 2019 (14:07 IST)
ഓൺലൈൻ വഴിയുള്ള തട്ടിപ്പിനിരയായി കുസാറ്റ് സർവകലാശാലയിലെ സെന്റർ ഫോർ അക്വാറ്റിക് അനിമൽ ഹെൽത്തിലേക്ക് ഗവേഷണ ഉപകരണം വാങ്ങുന്നതിനായി നൽകിയ തുകയാണ് അധികൃതരുടെ അശ്രദ്ധകാരണം നഷ്ടമായത്. രാഷ്ട്രീയ ഉച്ചതർ ശിക്ഷക് അഭിയാൻ വഴി കേന്ദ്ര സർക്കാർ നൽകിയ തുകയാണ് നഷ്ടമായത്. വ്യാജ ഇ മെയിൽ വിലാസം വഴിയാണ് പണം തട്ടിയെടുത്തത്.
 
ഉപകരണം വാങ്ങുന്നതിന് സർവകലാശാല നൽകിയ ടെൻഡറിൽ നാലു കമ്പനികളാണ് പങ്കെടുത്തത്. ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 'മാസ് ടെക് ഇൻസ്ട്രുമെന്റ്സ് കോ' എന്ന കമ്പനിക്കാണ് ടെൻഡർ ലഭിക്കുകയും ചെയ്തു. 2017 ജൂലൈയിൽ സർവകലാശാലയും സ്ഥാപാനവും തമ്മിൽ കരാറിൽ എത്തി. ഉപകരണം ലഭിച്ച് പ്രവർത്തനക്ഷമമാണ് എൻ പരിശോധിച്ച ശേഷം തുകയുടെ 75 ശതമാനവും പിന്നീട് 25 ശതമാനവും കൈമാറും എന്നായിരുന്നു കരാർ.
 
15 ലക്ഷം രൂപ ഇതിനായി അനുവദിക്കുകയും സെന്ററിന്റെ അക്കൗങ്ങിലേക്ക് മാറ്റുകയും ചെയ്തു.  14,16,247 രൂപയായിരുന്നു ഉപകരണത്തിന് നൽകേണ്ടിയുരുന്ന തുക. ഇതിനിടയിൽ mastckic@gmail.com എന്ന വ്യാജ ഇമെയിൽ ഐഡി വഴി വ്യാജ പ്രൊഫോർമ ഇൻവോയ്സ് എൻസിഎഎഎച്ചിനു ലഭിച്ചു. ഇതിലേക്ക് കരാർ ലംഘിച്ച് അധികൃതർ പണം അയക്കുകയയിരുന്നു. സംഭവത്തിൽ സർവകലാശാല അധികൃതർ എജിക് പരാതി നൽകിയിട്ടുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടമ്മയെ കുത്തിക്കൊന്നു; അയൽവാസിയായ യുവാവ് അറസ്റ്റിൽ