ഫെയ്സ്ബുക്കിലെയും വാട്ട്സ് ആപ്പിലെയു ഉള്ളടക്കങ്ങൽ പരിശോധിക്കണം എന്ന നിലപാടിൽ ഉറച്ച് കേന്ദ്ര സർക്കാർ. ഫെയ്സ്ബുക്ക് ആധാറുമായി ബന്ധിപ്പിക്കുണം എന്ന ഹർജിയിൽ സുപ്രീം കോടതിയിൽ നടന്ന വാദപ്രതിവാദങ്ങൾക്കിടെയാണ് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ നിലപാട് അവർത്തിച്ചത്.
ഒരു തീവ്രവാദിക്ക് സ്വകാര്യത അവകാശപ്പെടാനാകില്ല. വിവരങ്ങൾ കേന്ദ്ര സർക്കാരിന് കൈമാറാൻ സാധിക്കില്ല എന്നാണ് ഫെയ്സ്ബുക്ക് പറയുന്നത്. ഫെയ്സ്ബുക്കിന് കീഴിലുള്ള വാട്ട്സ് ആപ്പിന് ഇന്ത്യയിൽ നാൽപ്പത് കോടിയൊളം ഉപയോക്തക്കൾ ഉണ്ട്. ഗ്രൂപ്പുകൾ വഴിയും അല്ലാതെയും, ചിത്രങ്ങളും വീഡിയോകളും കൈമാറുന്നു.
എന്നാൽ വാട്ട്സ് ആപ്പ് എൻഡ് ടു എൻഡ് എൻക്രിപ്ഷനിലായതിനാൽ കേന്ദ്ര സർക്കാരിനോ മറ്റു അന്വേഷണ ഏജൻസികൾക്കോ വിവരങ്ങൾ പരിശോധിക്കാനാവുന്നില്ല. ഈ രാജ്യത്ത് വന്നിട്ട് സർക്കാരിന് പരിശോധിക്കാനാവത്ത വിധം സംവിധാനങ്ങൾ നടത്തിക്കൊണ്ടുപോകനാവില്ലെന്നും ഫെയ്സ്ബുക്ക് കേന്ദ്ര സർക്കാരിന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന് പ്രത്യേക നിയമ നിർമ്മാണം നടത്തും എന്നും അറ്റോർണി ജനറൽ വ്യക്തമാക്കി.