മുപ്പത്തിരണ്ടിലേറെ ചാനലുകള്‍ !; ‘ടിവി ഇന്‍ മൊബൈല്‍’ സൌകര്യവുമായി ബിഎസ്എന്‍എല്‍
മൊബൈല്‍ ടിവിയുമായി ബിഎസ്എന്‍എല്‍
മൊബൈല്‍ ടിവിയുമായി ബിഎസ്എന്‍എല്‍ രംഗത്ത്. ഈ ഈ സേവനം ഉപയോഗിക്കണമെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്‍ ലാന്റ്‌ലൈന്‍, മൊബൈല്‍, ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി എന്നീ സൌകര്യങ്ങള്‍ ആവശ്യമാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
മൊബൈല്‍ ഫോണിന്റെ ചെറിയ ഹാന്‍ഡ്സെറ്റുകളില്‍ ആജ്തക്, എന്‍ഡി റ്റിവി, ടൈംസ് നൗ, ടിവി 9, ബിന്‍ഡാസ്, സൂം എന്നീ ചാനലുകളാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ ‘ടിവി ഇന്‍ മൊബൈല്‍’ എന്ന അപ്ലിക്കേഷനില്‍ മുപ്പത്തിരണ്ട് ചാനലുകള്‍ കാണാന്‍ സാധിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
രാജ്യത്തിന്റെ ചില മേഖലകളില്‍ ഈ സേവനം ആരംഭിച്ചുച്ചിട്ടുണ്ട്. ഈ സൌകര്യം ലഭിക്കണമെങ്കില്‍ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡിറ്റോ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പ്രതിമാസം 20രൂപയാണ് ഈ സേവനത്തിനായി നല്‍കേണ്ടതെന്നും ബിഎസ്എന്‍എല്‍ അറിയിച്ചു.