നിർമ്മിതബുദ്ധിയുടെ ഉപയോഗം ഭാവിയിൽ ഒരുപാട് ഉയരുമെന്നും മനുഷ്യർ കൈകാര്യം ചെയ്യുന്ന പലവിധ ജോലികളും നിർമ്മിത ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകളുടെ ഉപയോഗം ഇല്ലാതെയാക്കുമെന്ന് കുറച്ച് കാലങ്ങളായി നമ്മൾ കേൾക്കുന്നതാണ്. ഡ്രൈവറില്ലാതെ ഓടിക്കാവുന്ന വാഹനങ്ങൾ പല കമ്പനികളും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ റോബോ ടാക്സി ആരംഭിച്ചിരിക്കുകയാണ് ചൈന. ചൈനയിലെ ടെക് ഭീമനായ ബൈഡുവാണ് ഈ സേവനത്തിന് പിന്നിൽ.
അമേരിക്കയിൽ ഗൂഗിൾ നൽകുന്ന അതേ സേവനങ്ങൾ തന്നെയാണ് ചൈനയിൽ ബൈഡു നൽകുന്നത്. ചൈനീസ് സെർച്ച് എഞ്ചിനായ ബൈഡു ഇപ്പോൾ നിർമ്മിത ബുദ്ധിയിലും തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള പാതയിലാണ്. ഗൂഗിളിനെ ഒരു കൈയകലത്തിൽ നിർത്തുന്ന ചൈന ബൈഡുവിൻ്റെ നേതൃത്വത്തിലാണ് ആളില്ലാ ടാക്സി സേവനവും ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.