Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സൂര്യഗ്രഹണത്തിനിടെ ആന്‍ഡ്രോയ്ഡ് ‘ഓറിയോ’ ഉദിച്ചു; മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഉറപ്പ് !

ആൻഡ്രോയ്ഡിന് എട്ടാം പതിപ്പ്; ‘ഓറിയോ’യുടെ ഉദയം സൂര്യഗ്രഹണത്തിനിടെ

സൂര്യഗ്രഹണത്തിനിടെ ആന്‍ഡ്രോയ്ഡ് ‘ഓറിയോ’ ഉദിച്ചു; മികച്ച ബാറ്ററി പെര്‍ഫോമന്‍സ് ഉറപ്പ് !
ന്യൂയോർക്ക് , ചൊവ്വ, 22 ഓഗസ്റ്റ് 2017 (09:09 IST)
ഗൂഗിൾ ആൻഡ്രോയ്ഡിന്റെ എട്ടാം പതിപ്പിപ്പ് ‘ഓറിയോ’ എത്തി. ഇന്ത്യൻ സമയം രാത്രി 12.10ഓടെയാണ് ന്യൂയോർക്കില്‍ വച്ചു നടന്ന ചടങ്ങില്‍ ഓറിയോ ഓപറേറ്റിങ് സിസ്റ്റത്തെ അവതരിപ്പിച്ചത്. ഒക്ടോപസ്, ഓട്ട്മീൽ കുക്കീ, ഓറഞ്ച് എന്നീ പേരുകളെ പിന്തള്ളിയായിരുന്നു ഓറിയോയെ ഗൂഗിൾ തിരഞ്ഞെടുത്തത്. കൂടുതല്‍ മധുരതരമാര്‍ന്നത് , കൂടുതല്‍ സ്മാര്‍ട്, കരുത്താര്‍ന്നത്, സുരക്ഷിതം തുടങ്ങിയ വിശേഷണങ്ങളോടെയാണ് എട്ടാം പതിപ്പിന്റെ വരവ്. 
 
അമേരിക്കയിൽ 91 വർഷത്തിനിടെ അനുഭവപ്പെട്ട സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും വരവ്. ഗ്രഹണ സമയത്ത് സൂര്യനും ചന്ദ്രനും ചേർന്ന് ആകാശത്ത് സൃഷ്ടിച്ച ‘ഒ’ എന്ന ആകൃതിക്കു സമാനമാണ് ആൻഡ്രോയ്ഡ് ഒ എന്നു പറഞ്ഞായിരുന്നു ഗൂഗിൾ പുതിയ പതിപ്പ് അവതരിപ്പിച്ചത്. ആൻഡ്രോയിഡ് ഓരോ പുതിയ പതിപ്പുകള്‍ക്കും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവ് ഇത്തവണയും ഗൂഗിൾ തെറ്റിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 
 
കൂടുതൽ മികച്ച ബാറ്ററി പെർഫോമന്‍സ് എതാണ് ആൻഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്കൂട്ടുക. എങ്ങനെയാണ് ഫോണിൽ നോട്ടിഫിക്കേഷനുകൾ ലഭിക്കേണ്ടത് എന്നതിന്മേൽ യൂസര്‍ക്ക് ‘ഒ’ വഴി കൂടുതൽ നിയന്ത്രണം ലഭിക്കുമെന്നും പറയുന്നു. ഇമോജികളിൽ ഉൾപ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് ‘ഒ’യില്‍ ഉണ്ടായിരിക്കുക. ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ഓപൺസോഴ്സ്പ്രോജക്ട് വഴിയായിരിക്കും ഓറിയോ ലഭ്യമാകുക. 
 
ഗൂഗിൾ പിക്സൽ എക്സ്എൽ, ഗൂഗിൾ പിക്സൽ എന്നിവയിലായിരിക്കും ആൻഡ്രോയ് ഒ ഓപറേറ്റിങ് സിസ്റ്റം ആദ്യമെത്തുക എന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്  നെക്സസ് പ്ലേയർ, നെക്സസസ് 5എക്സ്, നെക്സസ് 6 പി, പിക്സൽ സി എന്നിവയിലുമെത്തും. നോക്കിയ 8ലും വൈകാതെ തന്നെ ആൻഡ്രോയ്ഡ് ഒ എത്തുമെന്നാണ് കരുതുന്നത്. നോക്കിയ 3, നോക്കിയ 6, നോക്കിയ 5 എന്നിവയ്ക്കും ആൻഡ്രോയ്ഡ് ഒയുടെ അപ്ഡേറ്റ് ലഭ്യമാകും.
 
വൺ പ്ലസ് 3, 3ടി, 5 മോഡലുകൾക്കും ഈ അപ്ഡേറ്റ് ലഭിക്കും. കൂടാതെ ലെനോവോ കെ8ലും അസൂസ് സെൻഫോൺ 3, 4 സീരീസിലെ എല്ലാ ഫോണുകളിലും ഈ അപ്ഡേറ്റ് ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോണി എക്സ്പീരീയ ഫോണുകൾക്കും ഈ അപ്ഡേഷന്‍ ഉണ്ടായിരിക്കുമെന്നാണ് സൂചന. എച്ച്ടിസി, സാംസങ്, ബ്ലാക്ക്ബെറി, എൽജി എന്നീ ഫോണുകളിലും വൈകാതെ ആൻഡ്രോയ്ഡ് ഒ അപ്ഡേഷനുകൾ ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ജാതിയധിക്ഷേപം: ദളിത് പെണ്‍കുട്ടിയെക്കൊണ്ട് മേല്‍ജാതിക്കാരന്‍ മലം കൈകൊണ്ട് വാരിച്ചു - സംഭവം നടന്നതോ ?