Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

2023 പകുതിയോടെ കോൾ, ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്തുമെന്ന് എയർടെൽ

2023 പകുതിയോടെ കോൾ, ഡാറ്റ പ്ലാനുകളുടെ നിരക്ക് ഉയർത്തുമെന്ന് എയർടെൽ
, ബുധന്‍, 1 മാര്‍ച്ച് 2023 (17:40 IST)
2023 പകുതിയോടെ തങ്ങളുടെ മൊബൈൽ ഡാറ്റ, കോൾ സേവനങ്ങൾക്കുള്ള നിരക്ക് ഉയർത്തുമെന്ന് എയർടെൽ ചെയർമാൻ സുനിൽ ഭാരതി മിത്തൽ. ലോക മൊബൈൽ കോൺഗ്രസിൽ സംസാരിക്കവെയാണ് നിരക്ക് വർധനയെ പറ്റി സുനിൽ മിത്തൽ പ്രതികരിച്ചത്.കഴിഞ്ഞ മാസം കമ്പനി തങ്ങളുടെ 99 രൂപയുടെ മിനിമം എൻട്രി റീചാർജ് പാക്ക് നിരക്ക് 155 രൂപയാക്കി ഉയർത്തിയിരുന്നു.
 
കമ്പനിയുടെ സുഗമമായ നടത്തിപ്പിന് നിരക്ക് വർധനയല്ലാതെ മറ്റ് മാർഗമില്ലെന്നാണ് എയർടെൽ വ്യക്തമാക്കുന്നത്. കമ്പനിയുടെ ഷോർട്ട് ടേം ആവറേജ് റെവന്യു പർ യൂസർ(ARPU)നിലവിൽ ലക്ഷ്യമിടുന്നത് മാസം 200 രൂപയാണ്. ഇത് നിരക്ക് വർധനവിലൂടെ 300 രൂപയാക്കാനാണ് കമ്പനി തീരുമാനം. 30 ജിബിയോളം ഡാറ്റ ആളുകൾ ഒന്നും നൽകാതെയാണ് ചെലവാക്കുന്നത്.കമ്പനി ലാഭകരമായി നിലനിർത്തുന്നതിൽ നിരക്ക് വർധന അത്യാവശ്യമാണെന്നാണ് എയർടെൽ ചെയർമാൻ വ്യക്തമാക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉജ്ജെയിന്‍ ട്രെയിന്‍ സ്‌ഫോടനക്കേസ്: പ്രതികളായ ഐഎസ് ഭീകരര്‍ക്ക് വധശിക്ഷ വിധിച്ച് എന്‍ഐഎ കോടതി