Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ഇനി ഉറപ്പായും കുടുങ്ങും, പാതയോരങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ക്യാമറകൾ കാത്തിരിപ്പുണ്ട് !

ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചാൽ ഇനി ഉറപ്പായും കുടുങ്ങും, പാതയോരങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ക്യാമറകൾ കാത്തിരിപ്പുണ്ട് !
, ചൊവ്വ, 3 ഡിസം‌ബര്‍ 2019 (14:47 IST)
ഫോൺ ഉപയോഗിച്ചുകൊണ്ടുള്ള ഡ്രൈവിംഗ് ഗുരുതരമായ അപകടങ്ങൾ വരുത്തിവെക്കാറുണ്ട്. അപകടമാണ് എന്ന് അറിഞ്ഞിട്ടും ഒരു മടിയും കൂടാതെ ആളുകൾ ഇത് ആവർത്തിക്കുകയാണ്. ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുക ട്രാഫിക് പൊലീസിന് അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ അത്തരക്കാരെ പിടികൂടാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രത്യേക ക്യാമറകൾ സ്ഥാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയ്ൻ ഭരണകൂടം.
 
ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ തിരക്കിനിടയിനിന്നുപോലും ഈ ക്യാമറകൾ കണ്ടെത്തുകയും വാഹനത്തെ സംബന്ധിച്ച വിവരങ്ങൾ കൺ‌ട്രോൾ റൂമിലേക്ക് കൈമാറുകയും ചെയ്യും. ഇത്തരത്തിൽ പിടികൂടിയവരെ ആദ്യ മൂന്ന് മാസത്തേക്ക് താക്കീത് ചെയ്ത് വിട്ടയക്കുകയാണ് ചെയ്തത്. പിന്നീട് 344 ഓസ്ട്രേലിയൻ ഡോളർ(16,800 രൂപ) പിഴ ഇടാക്കാനും അഞ്ച് ഡീമെറിങ് പോയന്റ് നൽകാനും തീരുമാനിച്ചു.
 
ആദ്യഘട്ട പരീക്ഷണത്തിൽ തന്നെ ഒരു ലക്ഷത്തോളം ആളുകളാണ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് പിടിയിലായത്. ഗുരുതരമായ 100 വാഹന അപകടമെങ്കിലും പുതിയ ക്യാമറകൾ സ്ഥാപിച്ചതുവഴി ചെറുക്കാൻ സാധിച്ചിട്ടുണ്ട് എന്ന് ന്യൂ സൌത്ത് വെയ്ൻ ട്രാഫിക് ഉദ്യോഗസ്ഥർ പറയുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈനിൽ പൊടിപൊടിച്ച് കോണ്ടം വിൽപ്പന, ഉപയോഗത്തിൽ കൊച്ചിയും മുന്നിൽ, കണക്കുകൾ പുറത്തുവിട്ട് സ്നാപ്ഡീൽ !