വിശ്വാസപ്രകാരം ആണുങ്ങള്‍ കിടക്കുമ്പോള്‍ നീണ്ടുനിവര്‍ന്ന് കിടക്കണമെന്നാണ് വിധി. ഇങ്ങനെ കിടക്കുമ്പോള്‍ ശ്വാസോച്ഛ്വാസവും രക്തയോട്ടവും ശരിയായ രീതിയില്‍ നടക്കുന്നു. എന്നാല്‍ സ്ത്രീകള്‍ ഇങ്ങനെ കിടക്കാന്‍ പാടില്ലെന്നാണ് വിധി. സ്ത്രീകള്‍ ഇടത്തോട്ടോ വലത്തോട്ടോ ചരിഞ്ഞാണ് കിടക്കേണ്ടത്.
എന്നാല്‍ രണ്ടുലിംഗക്കാരും കൈകള്‍കെട്ടി കമഴ്ന്ന് കിടക്കാന്‍ പാടില്ല. ഇത് ഹൃദയത്തിനും ശ്വാസകോശങ്ങള്‍ക്കും സമ്മര്‍ദ്ദം ഉണ്ടാക്കും. പുരുഷന്മാര്‍ ഇടതുവശം ചരിഞ്ഞ് ഇടതു കൈ തലയ്ക്ക് കീഴെവച്ച് വലതുകാല്‍ ഇടതുകാലിനു മുകളില്‍ വച്ചും കിടക്കാം.