ഐപിഎല്ലിലെ മാത്രം പ്രകടനം വിലയിരുത്തി രോഹിത് ശർമയ്‌ക്ക് ഇന്ത്യയുടെ നായകസ്ഥാനം രോഹിത് ശർമയ്‌ക്ക് നൽകാനാകില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. രോഹിത്തിനെ നായകനാക്കിയില്ലെങ്കിൽ നഷ്ടം ഇന്ത്യക്കാണെന്ന ഗൗതം ഗംഭീറിന്റെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രോഹിത് ഐപിഎല്ലിൽ മികച്ച ക്യാപ്‌റ്റനാണ് എന്ന് കരുതി ഇന്ത്യയുടെ നായകനാക്കാൻ പറ്റുമോ? രോഹിത് ശര്‍മക്ക് ബാംഗ്ലൂര്‍ ടീമിനെ നല്‍കുകയും കോഹ്‌ലിക്ക് മുംബൈ ടീമിനെ നല്‍കുകയും ചെയ്താല്‍ ആരാവും കിരീടം നേടുക? കോഹ്‌ലിയുടെ ടീം മികച്ച പ്രകടനം കാഴ്ചവെക്കാതിരുന്നാല്‍ അത് കോഹ്‌ലിയുടെ പ്രശ്നമായിരിക്കില്ല ആകാശ് ചോപ്ര പറഞ്ഞു.
ഏകദിന ടി20 മത്സരങ്ങളിൽ വിരാട് കോഹ്‌ലിയേക്കാള്‍ വളരെ മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്നും അദ്ദേഹത്തെ ക്യാപ്‌റ്റനാക്കിയില്ലെങ്കിൽ നഷ്ടം ഇന്ത്യൻ ടീമിനാണെന്നുമായിരുന്നു ഗൗതം ഗംഭീർ മുൻപ് നടത്തിയ പ്രസ്‌താവന.ഐപിഎല്ലിൽ ഒരേ സമയത്ത് രണ്ട് പേർക്കും ക്യാപ്‌റ്റൻസി ലഭിച്ചിട്ടും കോലിക്ക് ഒരു കിരീടം നേടാൻ പോലുമായില്ലെന്നും ഗംഭീർ പറഞ്ഞിരുന്നു.