Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഐപിഎല്ലിൽ തിരുത്താൻ സാധ്യതയില്ലാത്ത ടീം റെക്കോഡുകൾ

ഐപിഎല്ലിൽ തിരുത്താൻ സാധ്യതയില്ലാത്ത ടീം റെക്കോഡുകൾ
, ശനി, 22 ഓഗസ്റ്റ് 2020 (15:15 IST)
ഇന്ത്യൻ പ്രീമിയർ ലീഗിന് സെപ്‌റ്റംബർ 19ആം തിയ്യതി മുതൽ ആരംഭമാവുകയാണ്. എല്ലാ വർഷവും പുതിയ റെക്കോഡുകൾ രൂപം കൊള്ളുന്ന ഇടം കൂടിയാണ് ഐപിഎൽ. എങ്കിലും ഐപിഎല്ലിൽ മാറ്റമില്ലാതെ തുടരാൻ സാധ്യതയുള്ള ചില ടീം റെക്കോഡുകളുണ്ട് അവയെന്തെല്ലാമാണെന്ന് നോക്കാം
 
ഐപിഎലിന്റെ 12 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം ഫൈനൽ കളിച്ച ടീം എന്ന റെക്കോഡ് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പേരിലാണ്. ഐപിഎല്ലിൽ തകർക്കാൻ ഏറ്റവും പ്രയാസമേറിയ ടീം റെക്കോഡുക‌ളിൽ ഒന്നാണിത്. 12 തവണ ഐപിഎൽ നടന്നപ്പോൾ എട്ട് ഫൈനലുകളിലാണ് ചെന്നൈ മത്സരിച്ചത്. രണ്ട് വർഷം ടൂർണമെന്റിൽ നിന്നും പുറത്താക്കപ്പെട്ടിട്ടാണ് ചെന്നൈ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 8 ഫൈനലുകളിൽ . 2010, 2011, 2018 സീസണുകളിലാണ് സിഎസ്‌കെ ഐപിഎല്‍ കിരീടം ചൂടിയത്. 2008, 2012, 2013, 2015, 2019 സീസണുകളിൽ റണ്ണേഴ്‌സ് അപ്പാവാനെ ചെന്നൈക്ക് സാധിച്ചുള്ളു.
 
ഇതുപോലെ തിരുത്തപ്പെടാൻ സാധ്യത കുറഞ്ഞ മറ്റൊരു ടീം റെക്കോഡ് സ്വന്തമായുള്ളത് കൊൽക്കത്ത നൈറ്റ് റൈഡേ‌ഴ്‌സിനാണ്. 2014ലെ ഐപിഎൽ സീസണിൽ കൊൽക്കത്ത തുടർച്ചയായ 10 മത്സരങ്ങളിലാണ് വിജയിച്ചത്. ഈ റെക്കോഡും തിരുത്തപ്പെടുവാൻ പ്രയാസമേറിയ ടീം റെക്കോഡാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ താരം അന്ന് ടീമിലുണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ: റെയ്‌ന