Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

"അനിയന്റെ മരണം മറച്ചുവെച്ച കുടുംബം": ക്രിക്കറ്റ് വെറും കളി മാത്രമല്ല, ജീവിതം കൂടിയാണ്: നിങ്ങളറിയണം ചേതൻ സക്കറിയയുടെ ജീവിത‌കഥ

, ചൊവ്വ, 13 ഏപ്രില്‍ 2021 (12:57 IST)
ഐപിഎല്ലിൽ നായകനായി തകർത്താടി‌യ സഞ്ജു സാംസൺ വാർ‌ത്തകളിൽ ഇടം പിടിക്കുമ്പോൾ  പഞ്ചാബ്- രാജസ്ഥാൻ മത്സരം മറ്റൊരു താരത്തിന്റെ ഉദയത്തിന് കൂടിയാണ് സാക്ഷിയായത്. കളിക്കളത്തിന് പുറത്തും അസാമാന്യമായ പോരാട്ടങ്ങൾ നടത്തിയ ചേതൻ സക്കറിയയുടെ അരങ്ങേറ്റം കൂടിയായിരുന്നു അത്. മത്സരത്തിൽ 31 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകൾ നേടിയ സക്കറിയ ഒരു മികച്ച ക്യാച്ചും മത്സരത്തിൽ നേടി.
 
മത്സരത്തിന് പിന്നാലെ ചേതൻ സക്കറിയയുടെ അമ്മയുടെ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഞങ്ങൾ കടന്നു പോയ വേദനയും കഷ്ടപ്പാടുകളും മറ്റാര്‍ക്കും ഉണ്ടാകരുതെന്നാണ് ഞാന്‍ കരുതുന്നത്.എന്റെ രണ്ടാമത്തെ മകന്‍, ചേതനേക്കാള്‍ ഒരു വയസിന് ഇളയവനായിരുന്നു, ഒരു മാസം മുമ്പാണ് അവൻ ആത്മഹത്യ ചെയ്യുന്നത്. ആ സമയം ചേതന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുകയായിരുന്നു. 
 
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ആറാമത്തെ താരമായാണ് അവന്‍ ടൂര്‍ണമെന്റ് അവസാനിപ്പിച്ചത്. സഹോദരന്റെ മരണ വാര്‍ത്ത അവനെ ഞങ്ങള്‍ 10 ദിവസത്തേക്ക് അറിയിച്ചില്ല. പകരം അച്ഛന് സുഖമില്ലെന്ന് മാത്രമായിരുന്നു പറഞ്ഞത്. 
 
അച്ഛന്റെ ആരോഗ്യത്തെ കുറിച്ച് അറിയാൻ വിളിക്കുമ്പോഴെല്ലാം അവന്‍ അനിയനോട് സംസാരിക്കണമെന്ന് പറയുമായിരുന്നു. പക്ഷെ ഞാന്‍ വിഷയം മാറ്റും. അച്ഛനോടും സംസാരിക്കാൻ അനുവദിച്ചിരുന്നില്ല. പക്ഷേ ഒരു നാൾ ഞാൻ ഹൃദയം തകർന്ന് പൊട്ടികരഞ്ഞു. സഹോദരന്റെ മരണത്തെ പറ്റിയറിഞ്ഞ ചേതൻ ഒരാഴ്ച ആരോടും മിണ്ടിയിരുന്നില്ല. ഒന്നും കഴിച്ചതുമില്ല. രണ്ടു പേരും വളരെ അടുപ്പമുള്ളവരായിരുന്നു അമ്മ പറയുന്നു.
 
ദുരന്തം കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിനകം തന്നെ ചേതന്‍ ഐപിഎല്‍ കോണ്‍ട്രാക്റ്റ് കിട്ടി. 1.20 കോടിയ്ക്കായിരുന്നു കരാര്‍. ഞങ്ങൾ സ്വപ്‌നത്തിലാണെന്ന് കരുതി. സാമ്പത്തികമായി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അമ്മ പറയുന്നു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായകന്റെ ചങ്കുറപ്പുമായി സഞ്ജു: മൂന്നാം സെഞ്ചുറിയോടെ ഐപിഎൽ എലൈറ്റ് പട്ടികയിൽ