മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് വിക്കറ്റുകള്‍ ഒന്നും നഷ്‌ടപ്പെടുത്താതെ 17.1 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇതോടെ ഹൈദരാബാദ് പ്ലേ ഓഫില്‍ ഇടം പിടിച്ചു.
ഹൈദരാബാദിനുവേണ്ടി ഡേവിഡ് വാര്‍ണര്‍ 58 പന്തുകളില്‍ നിന്ന് 85 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വൃദ്ധിമാന്‍ സാഹ 45 പന്തുകളില്‍ നിന്ന് 58 റണ്‍സുമായി പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നിരയില്‍ 36 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 33 റണ്‍സെടുത്ത ഇഷാന്‍ കിഷനും 25 റണ്‍സെടുത്ത ക്വിന്‍റണ്‍ ഡി കോക്കും 41 റണ്‍സെടുത്ത പൊള്ളാര്‍ഡും മികച്ച പ്രകടനം നടത്തിയെങ്കിലും വലിയ ഒരു സ്കോര്‍ പടുത്തുയര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
ഹൈദരാബാദിനുവേണ്ടി സന്ദീപ് ശര്‍മ്മ മൂന്നു വിക്കറ്റുകളും ഹോള്‍ഡറും നദീമും രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി.