Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഡൽഹിയുടെ ക്യാപ്‌റ്റൻസി ഗംഭീരം: ബൗളിങ് മാറ്റങ്ങൾ ഫലപ്രദമെന്ന് സച്ചിൻ

ഡൽഹിയുടെ ക്യാപ്‌റ്റൻസി ഗംഭീരം: ബൗളിങ് മാറ്റങ്ങൾ ഫലപ്രദമെന്ന് സച്ചിൻ
, ചൊവ്വ, 6 ഒക്‌ടോബര്‍ 2020 (13:10 IST)
ബാംഗ്ലൂരിനെതിരായ വിജയത്തിൽ ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യരിനെ അഭിനന്ദിച്ച് സച്ചിൻ ടെൻഡുൽക്കർ.  ക്യാപ്‌റ്റനെന്ന നിലയിൽ ശ്രേയസ് അയ്യർ കൊണ്ടുവന്ന ബൗളിങ് മാറ്റങ്ങൾ ഫലപ്രദമായിരുന്നുവെന്നും അതിന് മുന്നിൽ കളി മറന്ന രീതിയിലാണ് ബാംഗ്ലൂർ കളിച്ചതെന്നും സച്ചിൻ പറഞ്ഞു.
 
ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമാണ് തങ്ങളെന്ന് തെളിയിക്കുന്ന രീതിയിലുള്ള പ്രകടനമാണ് ഡൽ‌ഹി നടത്തിയത്. വെടിക്കെട്ട് ഓപ്പണിങാണ് ഡൽഹിക്ക് കിട്ടിയത്. പിന്നീട് മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകാൻ ഡൽഹിക്കായി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയിനിസും ഋഷഭ് പന്തും കത്തിക്കയറിയതോടെ ഡൽഹിക്ക് 190 റൺസിന് മുകളിൽ സ്കോർ ചെയ്യാനുമായി.
 
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന് കഗിസോ റബാഡയുടെ മാരക ബൗളിങ്ങിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നാല് പന്തിനിടെ 3 വിക്കറ്റുകൾ വീഴ്‌ത്തി റബാദ ആർസി‌ബിയെ ഞെട്ടിക്കുകയും ചെയ്‌തു. മത്സരത്തിൽ ആകെ 4 വിക്കറ്റുകളാണ് റബാദ്ദ സ്വന്തമാക്കിയത്. അതേസമയം ആർസി‌ബി ബൗളർമാർ ഒന്നടങ്കം തല്ല് വാങ്ങുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.പേസര്‍ നവദീപ് സെയ്‌നി മൂന്നോവറില്‍ 48 റണ്‍സാണ് വഴങ്ങിയത്. ക്രിസ് മോറിസ് ഫിറ്റ്‌നെസ് വീണ്ടെടുത്ത് വരികയാണെന്നും, ഉടന്‍ തന്നെ ടീമില്‍ തിരിച്ചെത്തുമെന്നും കോലി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർസി‌ബിയെ പരാജയപ്പെടുത്തിയ തന്ത്രമെന്ത്? ശ്രേയസ് അയ്യർ പറയുന്നു