ഐപിഎല്ലിന്റെ പുതിയ സീസണിൽ 16.25 കോടിയെന്ന വൻ തുക മുടക്കിയാണ് രാജസ്ഥാൻ ദക്ഷിണാഫിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസിനെ ടീമിലെത്തിച്ചത്. ഒരു ടീം എന്ന നിലയിൽ ശരാശരി പ്രകടനമാണ് രാജസ്ഥാൻ ടൂർണമെന്റിൽ നടത്തുന്നതെങ്കിലും ഐപിഎല്ലിൽ ടീമിനായി തിളങ്ങാൻ മോറിസിനായിരുന്നു.
ഇപ്പോളിതാ നിലവിലെ ടി20 താരങ്ങളിൽ തന്റെ ഇഷ്ടതാരങ്ങൾ ആരെല്ലാമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രാജസ്ഥാന് നായകന് സഞ്ജു സാംസണ്,മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് മികച്ച താരങ്ങളായി മോറിസ് തിരഞ്ഞെടുത്തത്. സഞ്ജുവാണ് ഇതിൽ ഏറ്റവും പ്രിയപ്പെട്ട താരമെന്ന് മോറിസ് പറയുന്നു.
കളിക്കാരൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അവന്റെ വളർച്ച മനോഹരമാണ്. ഹര്‍ദിക് പാണ്ഡ്യയേയും വളരെ ഇഷ്ടമാണ്. നിര്‍ത്താതെ ആഘോഷം നല്കുന്നവനാണവന്. മോറിസ് പറഞ്ഞു.