Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Shreyas Iyer: കപ്പടിച്ച ക്യാപ്റ്റനെ കൊല്‍ക്കത്തയ്ക്കു വേണ്ട ! നോട്ടമിട്ട് ആര്‍സിബി

അതേസമയം താരലേലത്തില്‍ ശ്രേയസ് അയ്യരിനു വേണ്ടി കൊല്‍ക്കത്ത മുന്നിലുണ്ടാകുമെന്നാണ് വിവരം

Shreyas Iyer: കപ്പടിച്ച ക്യാപ്റ്റനെ കൊല്‍ക്കത്തയ്ക്കു വേണ്ട ! നോട്ടമിട്ട് ആര്‍സിബി

രേണുക വേണു

, വ്യാഴം, 31 ഒക്‌ടോബര്‍ 2024 (18:35 IST)
Shreyas Iyer: 2024 ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ജേതാക്കളാക്കിയ നായകന്‍ ശ്രേയസ് അയ്യര്‍ പുറത്ത് ! 2025 സീസണിനു മുന്നോടിയായി കൊല്‍ക്കത്ത നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ശ്രേയസ് ഇല്ല. ബാറ്റിങ് പ്രകടനം മോശമായതു കൊണ്ടാണ് വന്‍ തുക ചെലവഴിച്ച് ശ്രേയസിനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത തയ്യാറാകാതിരുന്നത്. 
 
അതേസമയം താരലേലത്തില്‍ ശ്രേയസ് അയ്യരിനു വേണ്ടി കൊല്‍ക്കത്ത മുന്നിലുണ്ടാകുമെന്നാണ് വിവരം. ലേലത്തില്‍ ലഭിക്കുകയാണെങ്കില്‍ ശ്രേയസിനു നായകസ്ഥാനം നല്‍കാനും കൊല്‍ക്കത്ത തയ്യാറാണ്. ഐപിഎല്‍ കിരീടം നേടിയ ശേഷം ഒരു ഫ്രാഞ്ചൈസി നിലനിര്‍ത്താത്ത ആദ്യ നായകന്‍ കൂടിയാണ് ശ്രേയസ് അയ്യര്‍. 
 
റിങ്കു സിങ് - 13 കോടി, വരുണ്‍ ചക്രവര്‍ത്തി - 12 കോടി, സുനില്‍ നരെയ്ന്‍ - 12 കോടി, ആന്ദ്രേ റസല്‍ - 12 കോടി, നിതീഷ് റാണ - നാല് കോടി, രമണ്‍ദീപ് സിങ് - നാല് കോടി എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. ശ്രേയസ് അയ്യരെ സ്വന്തമാക്കാന്‍ മെഗാ താരലേലത്തില്‍ മുന്‍പന്തിയില്‍ ഉണ്ടാകുന്ന മറ്റൊരു ഫ്രാഞ്ചൈസി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആയിരിക്കും. ശ്രേയസിനെ നായകനായി ലഭിക്കാനാണ് ആര്‍സിബി ശ്രമിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2025 Retentions Live Updates: രോഹിത് മുംബൈ വിടുന്നില്ല, നാല് കോടിക്ക് ധോണിയെ നിലനിര്‍ത്തി ചെന്നൈ, ക്ലാസനു 23 കോടി