Select Your Language

Notifications

webdunia
webdunia
webdunia
webdunia

'തുഴയുന്ന ജഡേജയെ പുറത്താക്കാതിരിക്കാനുള്ള അടവായിരുന്നില്ലേ അത്'; കമ്മിന്‍സിനോട് കൈഫ്

അല്ലായിരുന്നെങ്കില്‍ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് ജഡേജ ഔട്ടാകുമായിരുന്നു

Pat Cummins and Ravindra Jadeja

രേണുക വേണു

, ശനി, 6 ഏപ്രില്‍ 2024 (11:10 IST)
Pat Cummins and Ravindra Jadeja

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജയെ ഫീല്‍ഡ് തടസപ്പെടുത്തിയതിന്റെ പേരില്‍ പുറത്താക്കാന്‍ അവസരം ലഭിച്ചിട്ടും അത് ഉപേക്ഷിച്ച സണ്‍റൈസേഴ്‌സ് നായകന്‍ പാറ്റ് കമ്മിന്‍സിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ചെന്നൈ ഇന്നിങ്‌സിന്റെ 19-ാം ഓവറിലായിരുന്നു സംഭവം. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ യോര്‍ക്കര്‍ ജഡേജ ഗ്രൗണ്ടിലേക്ക് തട്ടിയിട്ടു. ബാറ്റര്‍ ക്രീസിന് പുറത്തായതിനാല്‍ ബൗളറായ ഭുവനേശ്വര്‍ കുമാര്‍ റണ്ണൗട്ടിന് ശ്രമിച്ചു. എന്നാല്‍ പന്ത് ജഡേജയുടെ മേല്‍ തട്ടി വിക്കറ്റിലെത്തിയില്ല. ഫീല്‍ഡ് തടസ്സപ്പെടുത്തിയതായി ആരോപിച്ച് വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന്‍ അംപയറോട് അപ്പീല്‍ ചെയ്യാന്‍ ശ്രമിക്കവെ ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സ് രംഗത്തെത്തി അപ്പീല്‍ പിന്‍വലിച്ചു. 
 
അല്ലായിരുന്നെങ്കില്‍ ഫീല്‍ഡ് തടസ്സപ്പെടുത്തിയതിന് ജഡേജ ഔട്ടാകുമായിരുന്നു. സാഹചര്യം മനസിലാക്കി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റില്‍ കമ്മിന്‍ പ്രതികരിച്ചെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് ഇതിനെ മറ്റൊരു രീതിയിലാണ് കണ്ടത്. ജഡേജ ഔട്ടായാല്‍ ധോണി ക്രീസിലെത്തും. ഇത് തടയാനാണ് കമ്മിന്‍സ് ഫീല്‍ഡ് തടസപ്പെടുത്തിയതിനുള്ള അപ്പീല്‍ പിന്‍വലിച്ചതെന്ന് കൈഫ് പറയുന്നു. 
 
' ജഡേജ ഫീല്‍ഡ് തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട അപ്പീല്‍ പിന്‍വലിച്ച പാറ്റ് കമ്മിന്‍സിനോട് രണ്ട് കാര്യങ്ങളാണ് ചോദിക്കാനുള്ളത്. റണ്‍സ് കണ്ടെത്താന്‍ പാടുപെടുന്ന ജഡേജയെ ക്രീസില്‍ നിര്‍ത്തുന്നതിനും ധോണി ബാറ്റ് ചെയ്യാന്‍ വരാതിരിക്കുന്നതിനും പയറ്റിയ തന്ത്രമായിരുന്നോ അത്? ട്വന്റി 20 ലോകകപ്പില്‍ ജഡേജയുടെ സ്ഥാനത്ത് വിരാട് കോലിയാണ് ആണെങ്കില്‍ ഇങ്ങനെ തന്നെയാണോ കമ്മിന്‍സ് ചെയ്യുക?' കൈഫ് ചോദിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ravindra Jadeja: ജഡേജയെ ട്വന്റി 20 ലോകകപ്പിന് കൊണ്ടുപോകണോ? കണക്കുകള്‍ അത്ര ശുഭകരമല്ല !