Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

Rajasthan Royals: 'എടാ മോനേ സഞ്ജു, ജോസേട്ടന്‍ ഉണ്ടെടാ'; പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി രാജസ്ഥാന്‍

രാജസ്ഥാന് ജയം അസാധ്യമെന്ന് തോന്നിയപ്പോഴും ക്രീസില്‍ ജോസ് ബട്‌ലര്‍ ഉണ്ടായിരുന്നത് കൊല്‍ക്കത്തയ്ക്ക് ഭീഷണിയായിരുന്നു

Jos Buttler

രേണുക വേണു

, ബുധന്‍, 17 ഏപ്രില്‍ 2024 (08:47 IST)
Jos Buttler

Rajasthan Royals: ഐപിഎല്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് വിക്കറ്റിനു തോല്‍പ്പിച്ചാണ് രാജസ്ഥാന്റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത സുനില്‍ നരെയ്‌നിന്റെ സെഞ്ചുറി കരുത്തില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് നേടിയപ്പോള്‍ ജോസ് ബട്‌ലറുടെ ക്ലാസും മാസും ചേര്‍ന്ന ഇന്നിങ്‌സ് രാജസ്ഥാന്‍ റോയല്‍സിന് ജയം സമ്മാനിച്ചു. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് രാജസ്ഥാന്‍ ജയം സ്വന്തമാക്കിയത്. സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് കളിയിലെ താരം. 
 
രാജസ്ഥാന് ജയം അസാധ്യമെന്ന് തോന്നിയപ്പോഴും ക്രീസില്‍ ജോസ് ബട്‌ലര്‍ ഉണ്ടായിരുന്നത് കൊല്‍ക്കത്തയ്ക്ക് ഭീഷണിയായിരുന്നു. തുടക്കം മുതല്‍ അതീവ ശ്രദ്ധയോടെ ബാറ്റ് വീശിയ ബട്‌ലര്‍ അര്‍ധ സെഞ്ചുറിക്ക് ശേഷം ഗിയര്‍ മാറ്റി. 60 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 107 റണ്‍സാണ് ബട്‌ലര്‍ നേടിയത്. 14 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 34 റണ്‍സ് നേടിയ റിയാന്‍ പരാഗും 13 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 26 റണ്‍സ് നേടിയ റോവ്മന്‍ പവലും രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. 
 
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍ 56 പന്തില്‍ 109 റണ്‍സ് നേടി. 13 ഫോറും ആറ് സിക്‌സുമാണ് നരെയ്ന്‍ അടിച്ചുകൂട്ടിയത്. 
 
ഏഴ് കളികള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് ജയവും ഒരു തോല്‍വിയുമായി 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് രാജസ്ഥാന്‍. ആറ് കളികളില്‍ നാല് ജയവും രണ്ട് തോല്‍വിയുമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർസിബിയുടെ ശവപ്പെട്ടിയിൽ ആണിയടിച്ചത് പഴയ ആർസിബി താരങ്ങളായ ക്ലാസനും ഹെഡും, ഇതുപോലെ ഗതികെട്ട വേറെ ടീമുണ്ടോ?