ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ഇന്നലെ ഹൈദാരാബാദില്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷിയായത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ പിറന്ന മത്സരത്തില്‍ ഹൈദരാബാദിനെതിരെ മികച്ച പോരാട്ടം കാഴ്ചവെയ്ക്കാന്‍ മുംബൈ ഇന്ത്യന്‍സിനായിരുന്നു. 277 എന്ന വമ്പന്‍ സ്‌കോര്‍ നേടിയിട്ടും 11 ഓവറില്‍ തന്നെ 150 റണ്‍സിലെത്തിക്കാന്‍ മുംബൈയ്ക്കായിരുന്നു. 1516 ഓവറുകളോളം മത്സരത്തില്‍ മുംബൈയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും മുംബൈ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മെല്ലെപ്പോക്ക് മുംബൈ പരാജയത്തില്‍ നിര്‍ണായകമായി.
നായകനെന്ന നിലയില്‍ ബുമ്രയ്ക്ക് പവര്‍ പ്ലേ ഓവറുകള്‍ നല്‍കാതിരുന്നതിനെ പറ്റിയും മറ്റ് തീരുമാനങ്ങളെ പറ്റിയും ഹാര്‍ദ്ദിക്കിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. മുംബൈ ടീമില്‍ ബാറ്റിംഗില്‍ ഏറ്റവും മോശം പ്രകടനം നടത്തിയതും ഹാര്‍ദ്ദിക്കായിരുന്നു. അതേസമയം നായകനെന്ന നിലയില്‍ പാറ്റ് കമ്മിന്‍സ് നടത്തിയ പ്രകടനം അമ്പരപ്പിക്കുന്നതായിരുന്നു. ഹൈദരാബാദിനെതിരെ മുംബൈയെ വിജയത്തിലേക്ക് നയിക്കുമെന്ന സൂചന നല്‍കിയ തിലക് വര്‍മയെ പതിനഞ്ചാം ഓവറില്‍ പുറത്താക്കി മത്സരം തിരിച്ചത് ഹൈദരാബാദ് നായകനായ പാറ്റ് കമ്മിന്‍സായിരുന്നു. ഇത് കൂടാതെ തുടര്‍ന്നുള്ള ഓവറുകളില്‍ റണ്ണൊഴുക്ക് നിയന്ത്രിക്കാനും കമ്മിന്‍സിനായി. മുംബൈ 246 റണ്‍സ് നേടിയ മത്സരത്തില്‍ 4 ഓവറുകള്‍ പന്തെറിഞ്ഞ കമ്മിന്‍സ് വെറും 35 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.